Thursday, March 8, 2012

നൈമിഷികം മാത്രം...

ആഞ്ഞടിക്കുന്ന ഈ അലകളെ ഹൃദയത്തില്‍ ഏറ്റു വാങ്ങി
ഇനിയും ഏകനായി ഞാന്‍....
മറഞ്ഞു പോയ നിന്റ്റെ ഓര്‍മ്മകളെ തിരികെ കൊണ്ട് വരാന്‍
ഈ തിരകള്‍ക്കോ ഈ നനുത്ത കാറ്റിനോ ആകുമായിരുന്നെങ്കില്‍...










അവളെ കുറിച്ചോര്‍ത്തു വിതുമ്പി കൊണ്ട് തിരിഞ്ഞു നടന്ന അവന്‍ കണ്ടു മുട്ടിയത്‌
അകന്നു പോയ തന്റ്റെ തോഴനെ ഓര്‍ത്ത്‌ കരയുന്ന മറ്റൊരുവളെ..
അവന്റ്റെ ആശ്വാസ വാക്കുകള്‍ അവള്‍ക്ക് ചിരി സമ്മാനിക്കുമ്പോള്‍
ആ തിരകളും നനുത്ത കാറ്റും തിരികെ കൊണ്ട് വന്ന ഓര്‍മ്മകള്‍ അവനെ തേടുക ആയിരുന്നു..



നിമിഷങ്ങള്‍.. അവ ഓര്‍മ്മകളെ പോലും വെറും ഓര്‍മ്മകളാക്കുന്നു..
ഇന്നിന്റ്റെ പ്രണയവും പ്രണയ നൈരാശ്യവും വെറും നൈമിഷികം മാത്രം...



25 comments:

  1. അതേന്ന്...എല്ലാം വെറും നൈമിഷികം മാത്രം. പിന്നെയെന്ത് വിഷമിക്കാന്‍?

    ReplyDelete
  2. ചുമ്മാ ഒരു പരീക്ഷണം.. കവിത എഴുതാന്‍ ശ്രമിച്ചതാ.. ആയില്ല..എന്നെ കൊണ്ട് അതൊന്നും പറ്റില്ല കോയ.. എന്നാലും ഒന്ന് വായിച്ചു നോക്കിക്കേ..

    ReplyDelete
  3. ആഞ്ഞടിക്കുന്ന ഈ അലകളെ ഹൃദയത്തില്‍ ഏറ്റു വാങ്ങി
    ഇനിയും ഏകനായി ഞാന്‍....
    മറഞ്ഞു പോയ നിന്റ്റെ ഓര്‍മ്മകളെ തിരികെ കൊണ്ട് വരാന്‍
    ഈ തിരകള്‍ക്കോ ഈ നനുത്ത കാറ്റിനോ ആകുമായിരുന്നെങ്കില്‍...

    ആകുമായിരുന്നെങ്കില്‍...?????

    കവിതയോട് സ്കൂളില്‍ പോയ കാലത്ത് കമന്റ്‌ അടിച്ചതല്ലാതെ കവിത വായിച്ചു കമന്റ്‌ എഴുതാന്‍ ഞമ്മക്കും അറീല കോയാ .... ആദ്യത്തെ നാല് വരി രസമുണ്ട് .

    ReplyDelete
  4. ശ്രമം മോശമായില്ല

    ReplyDelete
  5. സത്യം, മേരിപെണ്ണേ!

    ‘ഇതും കടന്നു പോകും’ എന്ന ഒരു കഥയുണ്ട്. ഒന്നാം സെമസ്റ്ററിൽ പന്ത്രണ്ടിൽ ഒമ്പത് പേപ്പറും പൊട്ടി വീട്ടിലെത്തിയ സൻസിലാവോസിനെ അപ്പൻ പുളിവാറിനടിച്ച്, പട്ടിണിയ്ക്കിട്ടപ്പോൾ അമ്മ പാല്കഞ്ഞിയുമായെത്തി ആശ്വസിപ്പിച്ചു. അപ്പോൾ സൻസിലാന്റെ പ്രശസ്തമായ പ്രതിവചനം,
    "ഇതും കടന്നു പോകും’

    എല്ലാം നൈമിഷികമായി കാണാൻ കഴിഞ്ഞാൽ ജീവിതം വിജയിച്ചു. :)

    ReplyDelete
  6. എന്റ്റെ കവിത ഒരാള്‍ വായിച്ചത് ഇങ്ങനാ.. ഇതിനെ ഒക്കെയാ കവിത എന്ന് പറയുന്നേ.. ഞാന്‍ വെറും ശുംഭത്തി.. ആദ്യം ഞാന്‍ ഓര്‍ത്ത്‌ പോസ്റ്റ്‌ അങ്ങ് എഡിറ്റ്‌ ചെയ്താലോ എന്ന്. പിന്നെ വെറുതെ എന്തിനാ.. എനിക്ക് ഇത് സമ്മാനിച്ച അജിത്തെട്ടന് നന്ദി..

    നൈമിഷികം മാത്രം
    ===============
    ആഞ്ഞടിക്കുന്ന അലകൾ
    ഹൃദയത്തില്‍ ഏറ്റു വാങ്ങി
    ഇനിയും ഏകനായി....

    നിന്റ്റെ ഓര്‍മ്മകളെ
    തിരികെ കൊണ്ടു വരാന്‍
    ഈ തിരകള്‍ക്കോ
    ഈ നനഞ്ഞ കാറ്റിനോ
    ആകുമായിരുന്നെങ്കില്‍...

    അവളെ കുറിച്ചോര്‍ത്തു വിതുമ്പി
    തിരിയെ നടക്കെ,
    തോഴനെ ഓര്‍ത്ത്‌ കരയുന്ന മറ്റൊരുവൾ,
    ആശ്വാസ വാക്കുകളിൽ
    അവള്‍ പുഞ്ചിരി സമ്മാനിച്ചു...

    അപ്പോഴെങ്ങോ,
    ആ തിരകളും
    നനഞ്ഞ കാറ്റും
    അവനെ തേടുകയായിരുന്നു,
    തിരികെ കൊണ്ടു വന്ന
    ഓര്‍മ്മകളുമായി!
    OO

    ReplyDelete
    Replies
    1. എന്റെ ശോശാമ്മെ, പുറത്തേക്കുള്ള വഴിയേതാ... ഞാൻ പോകുന്നു!

      Delete
  7. ഹയ്യോ.. നീ കവിതയൊക്കെ എഴുതോ...
    മഹാകവി കഞ്ഞിപ്പെണ്ണേ...
    കൊള്ളാം ട്ടോ...

    ReplyDelete
  8. കവിതയിലാണ് നിന്റെ ഭാവി ....!
    --

    ReplyDelete
  9. ആ തിരകളും നനുത്ത കാറ്റും
    തിരികെ കൊണ്ട് വന്ന ഓര്‍മ്മകള്‍
    അവനെ തേടുക ആയിരുന്നു...

    എഴുത്തു തുടരുക,എഡിറ്റിംഗ് തുടങ്ങുക.

    ReplyDelete
  10. KAVIYATHRI ENTHAANUDHESHICHATHENNU MANASSILAAYILLA. KAVTHAYIL PANDE MOSHAMAA..

    AASHAMSAKAL..

    ReplyDelete
  11. അവന്റെ ആശ്വാസ വാക്കുകള്‍ അവള്‍ക്ക് ചിരി സമ്മാനിക്കുമ്പോള്‍,
    ആ തിരകളും നനുത്ത കാറ്റും തിരികെ കൊണ്ട് വന്ന ഓര്‍മ്മകള്‍ അവനെ തേടുക ആയിരുന്നു.

    അടുത്തതായി സ്റ്റേജിൽ മഹാകവി കുഞ്ഞിപ്പെണ്ണിന്റെ വക ഒരു ആംഗ്യപ്പാട്ട്. നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.

    ReplyDelete
  12. അടയിരുന്നാൽ കവിതയും വിരിയും !

    ReplyDelete
  13. അവളെ കുറിച്ചോര്‍ത്തു വിതുമ്പി കൊണ്ട് തിരിഞ്ഞു നടന്ന അവന്‍ കണ്ടു മുട്ടിയത്‌
    അകന്നു പോയ തന്റ്റെ തോഴനെ ഓര്‍ത്ത്‌ കരയുന്ന മറ്റൊരുവളെ..

    വരികളിലെ “അർത്ഥപടലങ്ങൾ“ (എന്റെ സ്വന്തം പദമാണ് കെട്ടോ) കെങ്കേമം ചേച്ചി. ആശംസകൾ

    ReplyDelete
  14. മേരി പെണ്ണേ...കവിതയും കഥയും കൂടി..”കഴുതയായൊ ??...ചുമ്മാതാ ...നന്നയിട്ടൂണ്ട്.....തുടരട്ടെ....

    ReplyDelete
  15. മേരിപ്പെണ്ണ്‍ന്‍റെ വരികള്‍ ഇഷ്ടപ്പെട്ടു ആശംസകള്‍ ...സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ

    ReplyDelete
  16. നന്നായിട്ടുണ്ട് !

    ReplyDelete
  17. കവിത നന്നായിട്ടുണ്ട്.....
    എനീക്ക് ഒറ്റ വരിപോലും എഴുതാനറിയില്ല...

    ReplyDelete
  18. nannayittundu........ aashamsakal....... blogil puthiya post URUMIYE THAZHANJAVAR ENTHU NEDI....... vayikkane.......

    ReplyDelete
  19. മേരിപെണ്ണെ..നന്നായിട്ടുണ്ട് ട്ടോ.. ആശംസകള്‍

    ReplyDelete
  20. ദീപ്തി.............

    നിമിഷങ്ങള്‍.. അവ ഓര്‍മ്മകളെ പോലും വെറും ഓര്‍മ്മകളാക്കുന്നു..
    ഇന്നിന്റ്റെ പ്രണയവും പ്രണയ നൈരാശ്യവും വെറും നൈമിഷികം മാത്രം...

    വീണ്ടും വരാട്ടോ ... സസ്നേഹം

    ReplyDelete
  21. ഓര്‍മ്മകള്‍ ഓമന്നിക്കും ഒരായിരം സ്വപ്നങ്ങള്‍ ഓലകുടച്ചുടി എന്‍ അരുക്കില്‍ വരുമ്പോള്‍ .... നിന്‍ കവിള്‍ത്തടത്തില്‍ ജലകണ്ണികള്‍ ഇളംവൈല്‍ നക്ഷത്രം പോല്‍ എന്‍ മിഴികള്‍ കവര്‍ന്നതും ...

    ReplyDelete
  22. gggggggggggggggggggggggggggggggggggggggggggggggggggggggggggggggggg

    ReplyDelete