Friday, March 30, 2012

തിരിച്ചു വരവിലേക്കുള്ള ഒരു സൌഹൃദ സംഭാഷണം

'' നിങ്ങളെ എനിക്കിപ്പോള്‍ വെറുപ്പാണ്.. മാറി നിക്കൂ ഞാന്‍ പോകട്ടെ..''

''എന്റ്റെ ചുറ്റും നിന്ന് നിലവിളിക്കുന്നത് എന്തിനാണ്.. എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങളെ എനിക്ക് പരിജയമില്ല..''

''അറിയില്ല എന്ന് ഭാവിച്ചു ഞാന്‍ നിന്നിട്ടും നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്..''

''മാറൂ.. എന്നെ വഴി നടക്കാന്‍ സമ്മതിക്കൂ.. മാറി നിക്കാന്‍.. എനിക്ക് നിങ്ങളുമായുള്ള സൌഹൃദം ഇനി വേണ്ട ''.

''ഇത് വലിയ കഷ്ട്ടമാണല്ലോ.. നിങ്ങളോടല്ലേ ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ അറിയില്ല. പണ്ട് നമ്മള്‍ തമ്മിലുണ്ടായിരുന്ന  ബന്ധം അവിടെ അവസാനിച്ചു. ഇനി തുടരാന്‍ താല്പര്യം ഇല്ല എന്ന്. എന്തിനാണ് എന്നെ ഇങ്ങനെ ധര്‍മ്മ സങ്കടത്തില്‍ ആക്കുന്നത്..''


''വേണ്ട.. ശരിയാവില്ല. ഒന്നും വേണ്ട. എനിക്കിനിയും സങ്കടപെടാന്‍ വയ്യ.. നിങ്ങള്‍ പോയ്കോളൂ..''

''വേണ്ട പോയ്കോളാന്‍ ഞാന്‍ പറഞ്ഞതല്ലേ.. .''

''നിങ്ങള്‍ പറയുന്നതെല്ലാം എനിക്ക് മനസിലാവുന്നു. പക്ഷെ....''

''വീണ്ടും നിങ്ങള്‍ എനിക്ക് ദുഖം മാത്രം സമ്മാനിചാലോ.. വേണ്ട എന്റ്റെ കണ്ണുനീര്‍ വറ്റിയിരിക്കുന്നു.. എന്റ്റെ കണ്‍ തടം ഉണങ്ങി വരണ്ടിരിക്കുന്നു. അവയെ വീണ്ടും നനക്കാന്‍ എനിക്കിനി ആവില്ല''

''നിങ്ങള്‍ നിക്കണ്ട പോയ്കോളൂ.. ഞാന്‍ വരില്ല ഇനി നിങ്ങളുടെ ലോകത്തേക്ക്..''

''അതെ. ശരിയാണ്. എങ്കിലും...''

''വേണ്ട കുട്ടികളെ ഞാനിനി വന്നാലും പഴയ പോലെ ആവാന്‍ സാധിക്കും എന്നെനിക്ക് തോന്നുന്നില്ല.. ''

''നിങ്ങള്‍ എന്നെ സങ്കടത്തിലാക്കുന്നു. എനിക്ക് വിഷമം ഇല്ലെന്നാണോ..''




''മം ഞാന്‍ വരാം. എന്നെ സ്നേഹിക്കുന്ന നിങ്ങള്ക്ക് വേണ്ടി.. എനിക്ക് നിങ്ങളെ എന്ത് സ്നേഹമാണെന്നോ''

''ഞാന്‍ മാറി നിന്നിട്ടും തിരിച്ചു വിളിക്കാന്‍ നിങ്ങള്‍ വന്നല്ലോ. എനിക്കൊത്തിരി സന്തോഷമായി.. നിങ്ങലോടെനിക്കിപ്പോ എന്ത് വികാരം ആണെന്ന് പറയാന്‍ പറ്റുന്നില്ല. സത്യം. ഇനി എന്നെ സങ്കടപെടുത്തരുത്.''

''ഇല്ല. ഇനി ഒരിക്കലും പോവില്ല. വാക്ക്''



ഞാന്‍ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന അക്ഷര ലോകത്തേക്ക് ഞാന്‍ വീണ്ടും. അവരോടു പിണങ്ങി പോയ എന്നെ അവര്‍ തന്നെ കൂട്ടി കൊണ്ട് വന്നിരിക്കുന്നു.

വാല്‍കഷണം - ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാവും.. ശല്യമായിട്ട്.



15 comments:

  1. അക്ഷര ലോകത്ത് നിന്നും കുറച്ചു നാള്‍ മാറി നിന്നപ്പോള്‍ എന്നെ തിരിച്ചു കൊണ്ടുവരാന്‍ പ്രേരിപ്പിച്ച അക്ഷരങ്ങളുമായുള്ള ഒരു സംഭാഷണം..

    ReplyDelete
  2. http://www.everbestblog.com/2011/01/blog-post_09.html സൌഹൃദ സംഭാഷണം inganeyaanu:) post kollaam

    ReplyDelete
  3. നന്നായി മേരിപ്പെണ്ണെ..സന്തോഷമുണ്ട്..പ്രായം കുറഞ്ഞ ഒരാൾ ഒരു സങ്കട നിമിഷത്തിൽ എടുത്ത തീരുമാനം..അങ്ങനെയാ അപ്പോഴത്തെ ആ പ്രസ്താവനയെ കണ്ടിരുന്നുള്ളു.(.കൂടുതൽ നാൾ കാണാതിരുന്നാൽ മെസ്സേജ് ഇടണമെന്ന് കരുതിയിരുന്നു .).ഉചിതമായ തീരുമാനം.. ഇനി അക്ഷരങ്ങളുമായി പിണങ്ങരുത്, ആരെതിർത്താലും..

    അക്ഷരത്തെറ്റുകളുണ്ട്..അതവർക്ക് വിഷമമാകും. ശ്രദ്ധിക്കുക..:)

    ReplyDelete
  4. '' നിങ്ങളെ എനിക്കിപ്പോള്‍ വെറുപ്പാണ്.. മാറി നിക്കൂ ഞാന്‍ പോകട്ടെ..'

    ഇത് കണ്ടിട്ട് ഞാന്‍ തിരിച്ച് പോകാനിറങ്ങീതാണ്. പിന്നെ അവസാനമെത്തിയപ്പോഴല്ലേ എന്നോടല്ല എന്ന് മനസ്സിലായത്. എന്തായാലും ഇവിടെയൊക്കെത്തന്നെ കാണണം.

    ReplyDelete
  5. ആഹ്...
    നന്നായി ടാ കഞ്ഞിപ്പെണ്ണേ.....
    ഒഴിവുനേരങ്ങള്‍ ആനന്ദപ്രദമാക്കൂ..... :-)

    ReplyDelete
  6. തിരിച്ചു വന്നതില്‍ സന്തോഷം...നല്ലൊരു പോസ്റ്റ്‌ ഉടനെ പോന്നോട്ടെ !!

    ReplyDelete
  7. മറ്റെ തൂപ്പുകാരിയുടെ ഉപദ്രവത്തിനു ശേഷമാകും വിടപറയാനുള്ള തീരുമാനമെടുത്തതെന്ന് കരുതുന്നു... :) ഈ ചെറിയ കാലയളവില്‍ മേരിപ്പെണ്ണിന്‌റെ തൂലികയുടെ ശക്തി എത്രത്തോളമുണ്‌ടെന്ന് കാണിക്കുന്നതല്ലേ ആ വിമര്‍ശനം... അക്ഷരങ്ങളുമായുള്ള യുദ്ധം അരക്കെട്ടുറപ്പിച്ച്‌ ഈ രണഭൂവിലേക്ക്‌ മടങ്ങി വരൂ... തേരാളികളായി ശകതരായ വേറെയും അക്ഷരങ്ങളുണ്‌ടല്ലോ ? സ്വാഗതം ആ അക്ഷരക്കൂട്ടായ്മയിലേക്ക്‌ ദീെപ്തി...

    ReplyDelete
    Replies
    1. അരക്ക്+ ഇട്ട്= അരക്കിട്ട് അതാണു ശരി സർ

      Delete
  8. ഹും വന്നല്ലോ ..... ദത് മതി

    ReplyDelete
  9. ഹമ്പടീ ഈ പോസ്റ്റ് മോഷണമാണ്.. എന്റെ മനസ്സീന്നുള്ള മോഷണം ഹ ഹ

    ReplyDelete
  10. അതേയ് അക്ഷരതെറ്റുണ്ട്..ഒന്നു ശ്രദ്ധിച്ചോളൂട്ടൊ....

    ReplyDelete
  11. ഇനി ഇവിടെയൊക്കെ തന്നെ ഉണ്ടാവും.. ശല്യമായിട്ട്.
    വിവരമറിയും, ശല്യമാവാൻ നിന്നാ. വിഷുദിനാശംസകൾ.

    ശ്രദ്ധിച്ചൂ ട്ടോ. പരിജയമല്ല പരിചയം.

    ReplyDelete
  12. സ്വാഗതം...സുസ്വാഗതം...അക്ഷരത്തെ ഒരിക്കലും വെറുക്കരുത്...എല്ലാ നന്മകളും..

    ReplyDelete
  13. ella nanmakalum nerunnu...... blogil puthiya post...... PRIYAPPETTA ANJALI MENONU...... vaayikkane.....

    ReplyDelete