Friday, January 6, 2012

തേങ്ങാക്കൊല...

''എന്തുവാ നിങ്ങള് വിചാരിച്ചേ. കുഞ്ഞമ്മ അധ്വാനിച്ചു ജീവിക്കുന്നവളാ. മാനം വിറ്റു ജീവിക്കണ്ട ഗതികേടൊന്നും ഇതുവരെ എനിക്കുണ്ടായിട്ടില്ല.'' തന്റ്റെ നേരെ വച്ച് നീട്ടിയ അമ്പതു രൂപാ നോട്ടില്‍ കാര്‍ക്കിച്ചു തുപ്പി കൊണ്ട് അത് കൊണ്ട് നീട്ടിയവന്റ്റെ കോളരേല്‍ കുത്തി പിടിച്ചു കൊണ്ടാണ് കുഞ്ഞമ്മ ഇത് പറയുന്നത്. ഇത് കണ്ടു ഓടി വന്ന രായപ്പന്‍ ചേട്ടന്‍ [പഞ്ചായത്ത് മെമ്പറാണ് കക്ഷി] കുഞ്ഞമ്മയെ സമാധാനപെടുത്തി. എന്നിട്ട് ദേവസ്യാച്ചനെ  ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തി എന്തൊക്കെയോ വഴക്ക് പറഞ്ഞു.

കുഞ്ഞമ്മ മീന്‍ വിറ്റാണ് കുടുംബം നടത്തുന്നത്. ഭര്‍ത്താവ് നാരായണന്‍ അരക്ക്  കീഴ്പ്പോട്ടു തളര്‍ന്നു കിടപ്പിലാണ്. കോട്ടയം മീന്ച്ചന്തയിലെ കട മുതലാളി ആരുന്നു കുഞ്ഞമ്മയുടെ അപ്പന്‍. നാരായണന്‍ കുഞ്ഞമ്മേടെ അപ്പന്റ്റെ കട വാടകക്ക് എടുത്തു മീന്‍ കച്ചോടം നടത്തുന്ന ആളും.കുഞ്ഞമ്മ ആ കാലത്തെ അറിയപെടുന്ന ഒരു സുന്ദരി ആയിരുന്നു. മാസാവസാനം വാടക കൊടുക്കാന്‍ വീട്ടിലെത്തുംപോളാണ് അവര്‍ തമ്മില്‍ ആദ്യമായി കാണുന്നത്. പിന്നീട് പല തവണ കണ്ടു. അടുത്തു.ഇഷ്ട്ടതിലായി. അവസാനം നാരായണന്‍ ഇല്ലാതെ കുഞ്ഞമ്മയ്ക്ക് ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ . കുഞ്ഞമ്മേടെ അപ്പന്‍ പരീത് കുട്ടി എല്ലാ അപ്പന്മാരെയും പോലെ ഒന്നാന്തരം ഉടക്ക്.'' അതെങ്ങനാ ജാതി വേറെ അല്ലായോ. ഒക്കുകേല. വരുത്തന്മാരുടെ കൂടെ കൊച്ചിനെ പറഞ്ഞയച്ചാ എങ്ങനാ. അത് മാത്രമോ പന്ത്രണ്ട് മീന്‍ ലോറി ഉള്ള അവിരയുടെ മകന്‍ ദേവസ്യയുടെ ആലോചന കഴിഞ്ഞ ആശ്ച വന്നതേ ഉള്ളൂ. അവിരായുടെ കുടുംബത്തില്‍ കേറി ചെന്നാലുള്ള അന്തസ്സ് ഈ വരുത്തന്‍ ഹിന്ദുവിന്റ്റെ കൂടെ വിട്ടാല്‍ കിട്ടുമോ''. അമ്പിനും വില്ലിനും അടുക്കാതെ പരീത് കുട്ടി വാശി പിടിച്ചു നിന്നു.

ദേവസ്യാച്ചന്‍ ഇതിനോടകം മോഹന വാഗ്ധാനങ്ങളുമായി പല തവണ കുഞ്ഞമ്മയെ സമീപിച്ചിരുന്നു. കുഞ്ഞമ്മയുടെ പ്രണയത്തിനു മുന്നില്‍ അപ്പനോ അമ്മയോ സഹോദരങ്ങളോ പോട്ടെ പന്ത്രണ്ട് മീന്‍ ലോറികളുടെ അവകാശിയായ ദേവസ്യയുടെ വീട്ടിലെ സൌകര്യങ്ങളും ഒന്നുമല്ല. കുഞ്ഞമ്മ കരഞ്ഞു നോക്കി, അപേക്ഷിച്ചു നോക്കി, ഉപവാസം, പട്ടിണി അങ്ങനെ പല അടവുകള്‍. എവിടെ പരീത് കുട്ടി അവളെ വീട്ടിനു വെളിയില്‍ ഇറക്കിയില്ല. ഞായറാശ്ച്ച കുര്‍ബാനയ്ക്ക് പള്ളീല്‍ പോകുമ്പോളാ അവള്‍ ഒന്ന് വെട്ടം കാണുന്നത്. അങ്ങനെ ഒരു ഞായറാശ്ച്ച അമ്മച്ചിയുടെ കൂടെ പള്ളിയില്‍ പോയ കുഞ്ഞമ്മ അമ്മച്ചി കുര്‍ബാന സ്വീകരിക്കാന്‍ പോയ സമയത്ത് പള്ളീന്നു ഓടി നാരായണന്ട്ടെ വീട്ടിലെത്തി. എന്തിനേറെ പറയുന്നു . രണ്ടു പേരും പരീതിനെ പറ്റിച്ചു വിവാഹിതരായി. നാരായണന്റ്റെ കട അതോടെ അങ്ങേരു പൂട്ടിച്ചു. അടുപ്പ് പുകയാന്‍ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ നാരായണന്‍ തെങ്ങ് കയറ്റത്തിന് പോയി. കല്യാണം കഴിഞ്ഞു മൂന്നു മാസം അങ്ങ് തികഞ്ഞില്ല. തെങ്ങ് കയറാന്‍ പോയ നാരായണന്‍ തെങ്ങീന്നു താഴെ വീണു. പുറകെ നാരായണന്റ്റെ പോക്കതെക്ക് രണ്ടു കുല തേങ്ങായും. അങ്ങിനെ ആ പ്രണയം ഒരു തേങ്ങകുലയില്‍ അവസാനിച്ചു. നാരായണന്‍ അരക്ക് താഴോട്ട് തളര്‍ന്നു കിടപ്പാണ്.

അങ്ങനെ ദേവസ്യച്ചന്റ്റെ മീന്‍ ലോറി വരുമാനം എണ്ണി തിട്ടപെടുത്തി അലമാരയില്‍ വച്ച് അതിന്റ്റെ താക്കോല് മടിയില്‍ തിരുകി വക്കണ്ട കുഞ്ഞമ്മ ദേണ്ടെ ഇപ്പൊ മീന്‍ വിക്കാന്‍ നടക്കുന്നു.ദേവസ്യാച്ചന് ഇത് സഹിക്കുമോ . കുഞ്ഞമ്മയോടു അന്നേ കടുത്ത  ആരാധന ഉള്ള ദേവസ്യാച്ചനു ഇന്നും ആ ആഗ്രഹം മനസീന്നു പോയിട്ടില്ല .അത് കൊണ്ടാണ്  ഇന്നും ദേവസ്യാച്ചന്‍ കുഞ്ഞമ്മയെ സമീപിക്കാന്‍ ഒരു കൈ  നോക്കിയത്. ദേവസ്യാച്ചന്‍ കുഞ്ഞമ്മയോടു ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞു ചെല്ലുന്നത് ഇത് ആദ്യമായി ഒന്നും അല്ല. .....


നിക്കട്ടെ.. അവിടെ നിക്കട്ടെ.. എങ്ങോട്ടാ ഈ വായിച്ചു വായിച്ചു പോകുന്നത്. കഥ അത്രെമേ ഉള്ളൂ..ഇനിയിപ്പോ കുഞ്ഞമ്മയായി ദേവസ്യാച്ചന്‍ ആയി, തേങ്ങാ കൊല വീണു തളര്‍ന്നു കെടക്കുന്ന നാരായണന്‍ ചേട്ടനായി , അവരുടെ പാടായി.. നമ്മളതിനു എന്നാ വേണം.. ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് ശരിക്കും എന്താണെന്ന് വച്ചാല്‍..അതായത്...അല്ല അതായത്... ഈ പ്രണയം എന്ന് പറയുന്ന മാങ്ങാത്തൊലി ഒരു തേങ്ങാ കുലയില്‍ തീര്‍ന്നു പോകാവുന്ന അല്പായുസ്സുള്ള ഒരു പ്രത്യേക തരം രോഗം ആണ്. അത് കൊണ്ട് തന്നെ '' beware of തേങ്ങാ കുല''. അല്ല ഏത് തേങ്ങാ കൊലയാ എപ്പളാ പാര ആകുക എന്ന് പറയാന്‍ പറ്റില്ലല്ലോ. ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണെ..പിന്നെ ദേവസ്യച്ചനെ പോലെ ഉള്ളവര്‍ക്ക് അതൊരു പുന്ന്യകൊല ആകാനുമം സാധ്യത ഉണ്ട്.

NB; ഒരു സാദാരണ കാരന്റ്റെ പ്രണയ ജീവിതത്തില്‍ തേങ്ങാ കൊലക്കുള്ള സ്ഥനം ഒട്ടും ചെറുതല്ല എന്ന് മനസിലാക്കി തരുക ആയിരുന്നു ശരിക്കും  കവിയുടെ ഉദ്ദേശ്യം.


8 comments:

 1. ഈ പ്രണയം എന്ന് പറയുന്ന മാങ്ങാത്തൊലി ഒരു തേങ്ങാ കുലയില്‍ തീര്‍ന്നു പോകാവുന്ന അല്പായുസ്സുള്ള ഒരു പ്രത്യേക തരം രോഗം ആണ്. അത് കൊണ്ട് തന്നെ '' beware of തേങ്ങാ കുല''. അല്ല ഏത് തേങ്ങാ കൊലയാ എപ്പളാ പാര ആകുക എന്ന് പറയാന്‍ പറ്റില്ലല്ലോ.

  ReplyDelete
 2. ഈ പ്രണയം എന്ന് പറയുന്ന മാങ്ങാത്തൊലി ഒരു തേങ്ങാ കുലയില്‍ തീര്‍ന്നു പോകാവുന്ന അല്പായുസ്സുള്ള ഒരു പ്രത്യേക തരം രോഗം ആണ്. അത് കൊണ്ട് തന്നെ '' beware of തേങ്ങാ കുല''.

  ഒരു സാദാരണ കാരന്റ്റെ പ്രണയ ജീവിതത്തില്‍ തേങ്ങാ കൊലക്കുള്ള സ്ഥനം ഒട്ടും ചെറുതല്ല എന്ന് മനസിലാക്കി തരുക ആയിരുന്നു ശരിക്കും കവിയുടെ ഉദ്ദേശ്യം.

  എടി മേരിപ്പെണ്ണേ... എങ്ങനാടീ ഈപഞ്ചൊക്കെ നീ ഒപ്പിക്കുന്നെ? എന്റമ്മച്ചിയേ നീ അന്യായം തന്നെടീ അന്യായം.... ഹ്ഹ്ഹ്..

  ReplyDelete
 3. വായിച്ചു തേങ്ങാ കൊല എടുത്തോണ്ട് പോ തള്ളെ എന്ന് പറയുമെന്നാ അമ്മച്ചി വിജാരിച്ചേ. ഇഹു ഇഹു

  ReplyDelete
 4. അമ്മച്ചി എന്തായാലും തെങ്ങിഞ്ചുവട്ടില്‍ നിന്നും മാറിനിന്ന് ബാക്കി കഥ പറ

  ReplyDelete
 5. ഈ പ്രണയം അങ്ങിനെയാണ് കുഞ്ഞേ...അതിനു കണ്ണും കാതുമൊന്നുമില്ല , എഴുത്ത് നന്നായി ട്ടോ.... ഈ അക്ഷര പിശാചുക്കളെ കൂടെ ഒന്നോടിച്ചു കളയൂ ട്ടോ....

  ReplyDelete
 6. ഇത് ഒരു മാതിരി കോപ്പിലെ ഏര്‍പ്പാടായി പോയി..വായിച്ചു രസം പിടിച്ചു വരികയായിരുന്നു...എന്തായാലും ഈ തേങ്ങാക്കൊലയുടെ ഒരു കാര്യം :-) എഴുത്ത് കൊള്ളാം..അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ നോക്കുക..ആശംസകള്‍

  ReplyDelete