പതിയെ വാതില്‍ തുറന്നു ഞാന്‍ പുറത്തു കടന്നു. നീണ്ട ഇടനാഴികളില്‍ കൂടി അല്പ്പദൂരം കടന്നു ചെന്നാല്‍ ചാപ്പല്‍ ആണ്. ഞാന്‍ നടന്നു. എന്റ്റെ കാല്‍പ്പാദങ്ങള്‍ വിറക്കുന്നുണ്ടായിരുന്നു. എന്റ്റെ കവിള്‍ നനഞ്ഞു കുതിര്‍ന്നിരുന്നു. എത്ര വേഗം നടക്കാന്‍ ശ്രമിച്ചിട്ടും ചാപ്പല്‍ വരെ ഉള്ള ദൂരം നടന്നെത്താന്‍ പറ്റുന്നില്ല. ആരോ പിന്നിലേക്ക് വലിക്കും പോലെ. ഞാന്‍ ഒരു വിധം നടന്നു ചാപ്പലോളം എത്തി. കുരിശിന്റ്റെ അടുത്തു മാത്രം സീറോ ബള്‍ബ് തെളിഞ്ഞു നിക്കുന്നുണ്ട്. ഞാന്‍ മുട്ട് കുത്തി നിന്ന് ഏങ്ങലടിച്ചു കരഞ്ഞു. എന്റ്റെ കരച്ചിലിന്റ്റെ ശബ്ദം ചാപ്പലിന്റ്റെ നാല് ചുമരുകളിലും മുട്ടി പ്രധിദ്വനിച്ചു. ഇടയ്ക്കിടയ്ക്ക് വരുന്ന തേങ്ങലുകള്‍ തൊണ്ട പൊട്ടി പുറത്തേക്കു ഒഴുകി വലിയ ശബ്ദം ഉണ്ടാക്കി. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ ആവാത്ത വിധം ഉറക്കെ ആയി കരച്ചില്‍.
പിന്നീടാണറിഞ്ഞതു രമ്മ്യേച്ചി കാലത്തെ ടവ്വലില്‍ കുറച്ചു ഇക്വേഷന്‍സ് എഴുതി കൊണ്ട് പോയിരുന്നു അത്രെ. കോപ്പി അടിച്ചു ശീലമില്ലാത്ത ചേച്ചിയുടെ കൈ വിറയ്ക്കുന്ന കണ്ട എക്സാമിനെര്‍ അത് കണ്ടു പിടിക്ക്കുകയും എക്സാം ഹാളില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു. അവിടുന്നിറങ്ങി നേരെ മുകളിലേക്ക് പോയി ചാടുകയായിരുന്നു.ചാടാന്‍ തുടങ്ങുന്ന കണ്ട പലരും വേണ്ടാ ന്നു വിളിച്ചു പറഞ്ഞിട്ടും ......
''എന്താ കുഞ്ഞേ നിനക്ക് പേടി ആണോ. അവള്‍ക്കൊന്നും പറ്റില്ല . അവള്‍ ഇവിടേയ്ക്ക് തന്നെ തിരിച്ചു വരും''
സിസ്റ്റര്‍ മാര്‍ഗരറ്റ് എന്നെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. ഞാന്‍ സിസ്റ്ററിനെ വരിഞ്ഞു കെട്ടി പിടിച്ചു കരഞ്ഞു
'' മണി രണ്ടര ആയി. നീ ഇനിയെങ്കിലും പോയി ഉറങ്ങു. ''
''എനിക്ക് പറ്റുന്നില്ല സിസ്റ്റര്‍. കണ്ണടച്ചാല്‍ രമ്മ്യേച്ചിയുടെ മുഖമാ''
''നീ പ്രാര്‍ത്ഥിച്ചു കിടക്കു , ഒന്നും സംഭവിക്കില്ല ''
''ഞാന്‍ ഇത്തിരി നേരം കൂടി പ്രാര്‍ഥിചോട്ടെ സിസ്റ്റര്‍''
''എനിക്ക് വയ്യ കുഞ്ഞേ. ഞാന്‍ കിടക്കുകയാ.. നിനക്ക് പേടി തോന്നുവാണേല്‍ എന്റ്റെ മുറിയില്‍ വന്നു കൊട്ടിയാ മതി''
''ഉം ''. ഞാന്‍ പിടുത്തം പയ്യെ അയച്ചു. സിസ്റ്റര്‍ കണ്ണടച്ച് ഒരു മിനിറ്റ് പ്രാര്‍ഥിച്ചു മുറിയിലേക്ക് പോയി. വീണ്ടും ഭിത്തിയില്‍ രമ്മ്യേച്ചിയുടെ മുഖം. ചേച്ചിയുടെ പാട്ടിന്റ്റെ ശബ്ദം കാതില്‍.
ചേച്ചിയും ഞങ്ങളോടൊപ്പം ഇവെനിംഗ് പ്രേയറിനു വരുമായിരുന്നു. ചേച്ചി നന്നായി പാടും.' ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതേ.... ദൈവമാല്ലാതാര് നിന്നെ രക്ഷിപ്പാനുള്ളൂ...... ' ഈ പാട്ടാണ് ചേച്ചി എപ്പോളും പാടുക. ചാപ്പലില്‍ മൊത്തം ആ പാട്ട് കേള്‍ക്കും പോലെ.. എന്റ്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞൊഴുകി. ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന് മനസുരുകി പ്രാര്‍ഥിച്ചു.
ഞാന്‍ പ്ലസ് ടു വില്‍ പഠിക്കുന്ന കാലം. സിസ്ട്ടരുമാരുടെ വക ഹോസ്റ്റലില്‍ ആണ് താമസം. ആറേഴു പ്ലസ് ടു കുട്ടികളും ബാക്കി മുഴുവന്‍ പാവനാത്മ കോളേജിലെ ഡിഗ്രി, പി ജി സ്ടുടന്റ്സും.ഞാന്‍ ആദ്യം താഴത്തെ ഫ്ലോറില്‍ ആയിരുന്നു. അത് ബേസ്മെന്റ് ആയ കാരണം അവിടെ തണുപ്പ് കൂടുതല്‍ ആണ്. എനിക്കാണേല്‍ ഫുള്‍ ടൈം ജലദോഷവും പനിയും. അങ്ങിനെ സ്ഥിരം പനിക്കാരി ആയപ്പോള്‍ എന്നെ മാത്രം മുകളിലത്തെ ഫ്ലോരിലേക്ക് മാറ്റി. മൂന്നു എം. എസ്. സി കെമിസ്ട്രി ചേച്ചിമാരും പ്ലസ് ടു കാരി ഞാനും. അവരൊക്കെ വല്യ ചേച്ചിമാര്‍. ഞാന്‍ പഠിക്കാന്‍ നന്നേ പുറകോട്ടായിരുന്നു. രാത്രി ഒരു മണി വരെ ഒക്കെ ഇരുന്നു പഠിക്കും. പക്ഷെ എല്ലാം മറന്നു പോകും. പിന്നെ ഓരോ അസുഖങ്ങളും
ആദ്യമൊന്നും ഞാനാ റൂമിലേക്ക് ചെന്നത് അവര്‍ക്കിഷ്ട്ടമായില്ല എങ്കിലും പിന്നെ പിന്നെ എന്റ്റെ കുസൃതികളോട് അവര്‍ അട്ജസ്റ്റെട് ആയി. കവിത, രമ്യ പിന്നെ സംഗീത ചേച്ചി. ഇവരായിരുന്നു മൂന്നു പേര്‍. രമ്മ്യേച്ചി ആയിരുന്നു എന്റ്റെ തൊട്ടടുത്ത ബെഡ്ഡില്‍ .ചേച്ചി എനിക്ക് പറഞ്ഞു തരും. രാവിലെ എന്നെ വിളിചെണീപ്പിക്കും. മടിയില്‍ കിടത്തി ഉറക്കും. വഴക്ക് പറയും അങ്ങിനെ എന്റ്റെ സ്വന്തം ചേച്ചിയെ പോലെ.
അന്ന് രാവിലെ ഞാന്‍ എണീക്കുംപോ കണി കണ്ടത് ചേച്ചിയുടെ കരയുന്ന മുഖമായിരുന്നു. എന്ത് പറ്റി എന്ന് ചോദിച്ചിട്ട് ചേച്ചി ഒന്നും മിണ്ടിയില്ല. ചേച്ചിയുടെ ഒക്കെ സെമെസ്ട്ടര്‍ എക്സാം നടക്കുന്ന സമയം ആണ്. കവിത ചേച്ചിയും സംഗീത ചേച്ചിയും സ്റ്റഡി റൂമില്‍ ഇരുന്നു പഠിക്കുന്നുണ്ട്. രമ്മ്യേച്ചിയുടെ മൈഗ്രയിന്‍ കാരണം ചേച്ചി നാട്ടിലെ ഹോസ്പിറ്റലില്‍ പോയിട്ട് തലേന്ന് വയ്കുന്നേരം എത്തിയതെ ഉണ്ടാരുന്നുള്ളൂ.
''പഠിച്ചു തീരാഞ്ഞിട്ടാണേല്‍ സാരമില്ല ചേച്ചി, ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടല്ലോ ചേച്ചിക്ക് വേണ്ടി ''
ഞാന്‍ പറഞ്ഞു. ചേച്ചി നന്നായിട്ട് പഠിക്കുന്ന കൂട്ടത്തില്‍ ആയതിനാല്‍ എനിക്ക് അത്ര വലിയ ടെന്‍ഷനും ഇല്ലായിരുന്നു.ഡിഗ്രിക്ക് 89 പെര്സേന്റ്റെജ് ഉള്ള ആളാ. പുസ്തകത്തിന് മുന്നില്‍ ഇരുന്നു കരഞ്ഞ ചേച്ചിയെ ആശ്വസിപ്പിച്ചിട്ടു ഞാന്‍ താഴെ സ്റ്റഡി ഹാളിലേക്ക് പോയി. എട്ടര ആയപ്പോള്‍ ഞാന്‍ റെഡി ആകാന്‍ കയറി വന്നപ്പോള്‍ കവിതെച്ചിയും സംഗീതെച്ചിയും കൂടി എന്തൊക്കെയോ കുശു കുശുക്കുന്നുണ്ടായിരുന്നു .കാര്യം ചോദിച്ചപ്പോള്‍ വ്യ്കിട്ടു പറയാം മോള് ഒരുങ്ങി സ്കൂളില്‍ പൊക്കോളൂന്നു പറഞ്ഞു. അവര് പറഞ്ഞാല്‍ അത്ര തന്നെ . ഞാന്‍ സ്കൂളിലേക്ക് പോയി. പോകുന്നതിനു മുന്‍പ് രമ്മ്യേച്ചിയെ കണ്ടു ഒരുമ്മ കൊടുത്ത് ആള്‍ ദി ബെസ്റ്റ് പറയുകയും ചെയ്തു.
വ്യ്കിട്ടു സ്കൂളില്‍ നിന്നും മടങ്ങി വരുന്ന വഴിയില്‍ വച്ചാണ് ഞാന്‍ അറിയുന്നത് പാവനാത്മ കോളേജിലെ ഏതോ സ്ടുടന്റ്റ് മൂന്നാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു അത്രെ. മരിച്ചില്ല. ഗുരുതര നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു എന്നൊക്കെ. പരീക്ഷയില്‍ കോപ്പി അടിച്ചു പിടിച്ചതിനാണ് അത് ചെയ്തതെന്നും. ഞങ്ങള്‍ എന്നിട്ട് പറഞ്ഞു ചിരിക്കുകയും ചെയ്തു. കക്കാന്‍ അറിയുന്നവനു നിക്കാനും അറിയണം എന്ന്. ഹോസ്റ്റല്‍ മുറ്റത്ത് എത്തിയപ്പോലെക്കും ആകെ ഒരു വല്ലായ്മ. എല്ലാവരും കൂട്ടം കൂടി നിന്ന് ഡിസ്ക്കസ് ചെയ്യുന്നു. ഞാന്‍ പടിയിറങ്ങി ചെന്നതും കവിതേച്ചി ഓടി വന്നു എന്നെ കെട്ടി പിടിച്ചു കരഞ്ഞു.'' നമ്മുടെ രമ്യാ.. അവള്‍... അവള്‍.''. കവിതെച്ചിയെ തള്ളി മാറ്റി ഞാന്‍ റൂമിലേക്ക് ഓടി. ഇല്ല അവിടില്ല. രമ്മ്യേച്ചി അവിടില്ല. എനിക്ക് വല്ലാതെ ആയി. തല കറങ്ങുന്ന പോലെ.. അപ്പോളേക്കും എല്ലാവരും ഓടി വന്നിരുന്നു അങ്ങോട്ട്. വാവിട്ടു കരയാന്‍ അല്ലാതെ എനിക്കൊന്നിനും ആയില്ല.

റൂമില്‍ ഇരിക്കും തോറും പ്രാന്ത് പിടിക്കുന്ന അവസ്ഥ. ചേച്ചിയുടെ ബെഡിലേക്ക് നോക്കുമ്പോ കാലത്ത് പുസ്ത്തകത്തിനു മുന്നില്‍ കരഞ്ഞു കൊണ്ടിരുന്ന മുഖം മനസില്‍ വരും. കാലത്ത് എനിക്ക് ഉമ്മ തന്നത് ഫീല്‍ ചെയ്യാന്‍ കഴിയുന്ന പോലെ. നിര്‍ത്താതെ കരയാന്‍ അല്ലാതെ ഒന്ന് മിണ്ടാന്‍ പോലും എനിക്ക് പറ്റിയില്ല. ചേച്ചി എന്തിനാ പോലും അങ്ങിനെ ചെയ്തത്. കോളേജിലെ ഗുഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ചേച്ചിക്ക് ഈ അപമാനം സഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. ചേച്ചിക്ക് ഒന്നും വരുത്തരുതേ എന്ന് മനമുരുകി പ്രാര്‍ഥിച്ചു.
എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ഈശോ എന്റ്റെ രമ്മ്യേച്ചിയെ രക്ഷിച്ചു. ആര്‍ക്കും വേണ്ടാത്ത ഒരു ജീവച്ഛവം ആയി അരക്ക് കീള്‍പോട്ടു തളര്‍ന്നു ഇന്നും എന്റ്റെ രമ്മ്യേച്ചി അവശേഷിക്കുന്നു..... അന്ന് രമ്മ്യേച്ചി മരിച്ചിരുന്നെങ്കില്‍ എന്ന് ഞാനിപ്പോ അറിയാതെ പ്രാര്‍ഥിച്ചു പോകുകയാണ്..
ഒരു നിമിഷത്തെ ചിന്തയില്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന രമ്യേച്ചിയെ ഓര്‍ക്കുമ്പോള്‍ സങ്കടം വരുന്നു...
ReplyDeleteയ്യോ ... ഇത് നടന്ന സംഭവം ആകാതിരുന്നാല്‍ മതിയാര്‍ന്നു ന്നു ആശിച്ചു പോകുന്നു .
ReplyDeleteരമ്യേച്ചി ക്ക് എന്നെങ്കിലും സുഖം ആവുമോ .... സുഖം ആവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നു .
പ്രർത്ഥനയോടെ.
ReplyDeleteഅരയ്ക്ക് മുകളിലേക്ക് തളർന്നിട്ടില്ലല്ലോ..എന്തൊക്കെ ചെയ്യാൻ കിടക്കുന്നു ! രമ്യയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിൽ നിങ്ങൾക്കൊക്കെയാണ് കൂടുതൽ ചെയ്യാനുള്ളത്. മരിച്ചു പോയിരുന്നെങ്കിൽ എന്ന് സങ്കടപ്പെട്ട് ഒരു ബ്ലോഗിടുക വളരെ നിസ്സാരം !
ReplyDeleteമനുഷ്യൻ ഏറ്റവും നന്നായി ശോഭിക്കേണ്ടത് യൂണിവേഴ്സിറ്റി പരിക്ഷയിലല്ല 'ജീവിതം' എന്ന പരീക്ഷയിൽ ആണ്. പ്രാർത്ഥനകൾ.
ReplyDeleteമനസ് അങ്ങിനെയാണ് ഒരു നിമിശം എല്ലാം അവസാനിപ്പിക്കാന്‍ തോന്നും പക്ഷെ കുറച്ച നേരം കഴിഞാല്‍ അത് മാറും അങ്ങനെ ഒരു ഉഞ്ഞാല്‍ പോലെ ആടികൊണ്ടേയിരിക്കും, അതാണ് ക്ഷമ വേണം എന്ന് പറയുന്നത് ക്ഷമിച്ചാല്‍ ഒരു രണ്ട് മിനിറ്റ് വന്‍ നഷ്ടങ്ങള്‍ ഒഴിവാക്കാം
ReplyDeleteനന്മകള്‍ നേരുന്നു
മരണം രമ്യേച്ചിയെപോലുള്ളവര്‍ക്ക് ഒരു അനുഗ്രഹമാകും. പ്രാര്‍ത്ഥിക്കാം.
ReplyDeleteപ്രശ്നങ്ങളെ നേരിടാനുള്ള മാനസിക കരുത്തില്ലായ്മ വലിയ ദുരന്തങ്ങൾ വരുത്തിവെക്കും.
ReplyDeleteനല്ല അവതരണം
ReplyDeleteഇഷ്ടപ്പെട്ടു
മേരിപ്പെണ്ണിനു
അഭിനന്ദനം
പ്രർത്ഥനയോടെ.....
ReplyDeleteഒരു നിമിഷത്തെ ബുദ്ധിമോശം... ആര്‍ക്കും ആരെയും കുറ്റപെടുത്താന്‍ പറ്റില്ലല്ലോ...
viddimaan , mandoosan എന്നിവരുടെ കമ്മന്റ്സ് . അതാണ് ചെയ്യേണ്ടത്...ഇനി...
മുരിക്കാശ്ശേരിയിലെ പാവനാത്മ കോളേജിലാണോ ഇതു നടന്നത്...? ഞാനും അവിടുത്തെ പൂവ്വവിദ്യാര്‍ഥിയാണ്.
ReplyDeleteഏതായാലും രമ്യക്ക് വേണ്ടി ഞാനും പ്രാര്‍ഥിക്കുന്നു.
ആ കൊച്ചിനെന്താ വട്ടായിരുന്നോ......ഒരു നിമിക്ഷം മതി ജീവിതം മുഴുവന്‍ കുളമാക്കാന്‍
ReplyDeleteനിനക്കിങ്ങനെ സെന്റിയൊക്കെ വരോ കൊച്ചേ....
ReplyDeleteചങ്കീ കൊണ്ട് ട്ടാ....
good narration...
പോസ്റ്റിലെ വിവരങ്ങള്‍ വായിച്ചു ലോകത്തിന്റെ മറ്റൊരു കോണില്‍ നിന്നും രെമ്യേച്ചി കമന്റ് എഴുതുന്നത് ഞാന്‍ വെറുതെ ഭാവനയില്‍ കാണുവാ..
"ന്റെ മേരിപ്പെണ്ണേ...
വയ്യായ്ക ഒക്കെ എപ്പോഴേ മാറി...
ഞാനിവിടെ സുഖായിരിക്കുന്നു..."
സിനിമയിലും മറ്റും കാണും പോലൊരു ആകസ്മികമായ ഒത്തു ചേരല്‍ ...
മിണ്ടാട്ടം മുട്ടിച്ച വായന..!!
ReplyDeleteപ്രാർത്ഥനയോടെ..പുലരി
ഇത് വെറും കഥയാണോ, വായിക്കുമ്പോള്‍ ഒരു അനുഭവം എഴുതിയതു പോലെയിരിക്കുന്നു. http://www.madhyamam.com/news/153710/120223 ഇത് ബ്ലോഗര്‍ റൈഇസിനെപ്പറ്റി ഇന്ന് മാധ്യമം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ ലിങ്ക് ആണ്. (ബലം എന്നത് ശരീരത്തിലല്ല; മനസ്സിലാണ്)
ReplyDeleteഇത് അനുഭവം ആണ്..
DeleteTouching...
ReplyDeleteഇനി ഞാനും കൂടെയുണ്ടേ.. മേരിപ്പെണ്ണ്‍...
ReplyDeleteഭാവുകങ്ങള്‍...
ചില പരീക്ഷകള്‍ അങ്ങനെയാണ്
ReplyDeleteപ്രർത്ഥനയോടെ.
ഇത് ഒരു അനുഭവത്തിന്റെ കുറിപ്പ് ആകാതെ വെറുമൊരു ഭാവന ആയിരുന്നെങ്കില്‍ ..
ReplyDelete