Tuesday, February 14, 2012

തോമായണം രണ്ടാം ഗണ്ടം മൂന്നാം ചരിതം നാലാം ഭാഗം


അവറാച്ചന്‍ ചേട്ടന് മൂന്നു  ഭാര്യമാര്‍ ഉണ്ടായിരുന്നു.ഏലിയാമ്മ, അന്ന കുട്ടി, സൂസമ്മ . ഒരിക്കല്‍ തന്റ്റെ രണ്ടാമത്തെ ഭാര്യ അന്ന കുട്ടിയുമായി  തന്റ്റെ ജിപ്സിയില്‍ ഹൈ റേഞ്ച് ചുരം ഇറങ്ങി വരിക ആയിരുന്നു അവറാച്ചന്‍ ചേട്ടന്‍. പെട്ടെന്ന് ജിപ്സിയുടെ വീലിന്റ്റെ ആണി ഊരിപോയി , ഒട്ടും മടിക്കാതെ അന്ന കുട്ടി തന്റ്റെ വിരല്‍ ആണിക്ക് പകരം വീലിലേക്ക് ഇട്ടു സിറ്റുവേഷന്‍ ഹാന്‍ഡില്‍ ചെയ്തു. അന്ന കുട്ടിയുടെ ഈ പ്രവര്‍ത്തിയില്‍ സംപ്രീതനായ അവറാച്ചന്‍ ചേട്ടന്‍ അവളോട്‌ താന്‍ അവള്‍ക്കു രണ്ടു അവാര്‍ഡ്‌ കൊടുക്കാമെന്നും ഇഷ്ട്ടമുള്ള അവാര്‍ഡ്‌ ചോദിചോളാനും പറഞ്ഞു.

അന്നകുട്ടി ആവശ്യപെട്ട രണ്ടു വരങ്ങള്‍ ഇതായിരുന്നു. തന്റ്റെ മകന്‍ ദേവസ്യാച്ചന് ബിസിനെസ് നോക്കി നടത്താന്‍ ഉള്ള അവകാശം കൊടുക്കണം എന്നും, ഏലിയാമ്മയുടെ മകന്‍ തോമസ്സ് കുട്ടിയെ കൂപ്പില്‍ പണിക്കയക്കണം എന്നും. ഏലിയാമ്മയോടും മക്കളോടും സ്നേഹം കൂടുതല്‍ ഉണ്ടായിരുന്നിട്ടും അന്നക്കുട്ടി യോട് കൊടുത്ത വാക്ക് പാലിക്കാന്‍ ആയി അവറാച്ചന്‍ തന്റ്റെ പ്രിയ പുത്രന്‍ തോമസ് കുട്ടിയെ ഇടുക്കിയിലെ കൊടും വനത്തിനകത്തുള്ള കൂപ്പില്‍ പണിക്ക് വിട്ടു. തോമസ് കുട്ടിയും ഭാര്യ കൊച്ചു ത്രേസ്യായും ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ തോമസ് കുട്ടിയുടെ അനിയന്‍ പീലിപ്പോസും ഒപ്പം ചേര്‍ന്നു.

കൂപ്പില്‍ ചെന്ന തോമസ് കുട്ടിയും പീലിപ്പോസും കൊച്ചു ത്രേസ്യായും കൂടി ഒരു കുടില്‍ ഒക്കെ കെട്ടി താമസമാക്കി. കാലത്ത് പണിക്ക് പോകാന്‍ ഇറങ്ങിയ തോമസ് കുട്ടിയും പീലിപ്പോസും കൂടി കൊച്ചു ത്രേസ്യയെ തനിച്ചാക്കി പുറത്തേക്കു എങ്ങും പോകരുത് എന്ന് പറഞ്ഞിട്ട് പോയി.കുടിലിനുള്ളില്‍ ഇരിക്കണ്ട എന്ന് പറഞ്ഞു പീലിപ്പോസ് കൊച്ചു ത്രേസ്യയെ വെളിയില്‍ ഇറക്കി ഒരു വട്ടംവരച്ചു അതില്‍ നിര്‍ത്തി. അതില്‍ നിന്നും വെളിയില്‍ ഇറങ്ങരുത് എന്നും പറഞ്ഞു .തോമസ് കുട്ടി കൊടുത്ത ഫ്ലയിംഗ് കിസ്സ്‌ താലോലിച്ചു പീലിപ്പോസ് വരച്ച വട്ടത്തിനുള്ളില്‍ കൊച്ചു ത്രേസ്യ ഏകയായി നിന്നു . അപ്പോളാണ് ഈറ്റ വെട്ടാന്‍ അത് വഴി വന്ന അന്തോണി കൊച്ചു ത്രേസ്യയെ കാണുന്നത്. അവളുടെ ചട്ടയും മുണ്ടും ഉടുത്ത വടിവൊത്ത അഴക്‌ അന്തോണിയുടെ മനസിനെ ഹഡാതാകര്ഷിച്ചു.

പിന്നീടുണ്ടായത് തികച്ചും ആകസ്മികം ആയിരുന്നു. കൊച്ചു ത്രേസ്യയെ അന്തോണി മുല്ലപെരിയാര്‍ ഡാമിന് അക്കരെ ഉള്ള ചെറുതോണിയിലേക്ക് തട്ടി കൊണ്ട് പോയി അവിടുത്തെ ഒരു ഏല തോട്ടത്തില്‍ കെട്ടിയിട്ടു. കൊച്ചു ത്രേസ്യയുടെ കയ്യിലുണ്ടാരുന്ന മൊബൈല്‍ ജി പി എസ് ട്രാക്ക്‌ വഴി കണ്ടു പിടിച്ചു[റേഞ്ച് ഇല്ലാഞ്ഞ കൊണ്ട് വിളിക്കാന്‍ പറ്റിയില്ല] കൊച്ചു ത്രേസ്യ ചെറുതോണിയില്‍ ഉണ്ടെന്നു തോമസ് കുട്ടി മനസിലാക്കി.പിന്നീട്  മുല്ല പെരിയാര്‍ ഡാമിന് കുറുകെ പാലം പണിത് തോമസ് കുട്ടിയും സംഘവും [പാലം പണിയാന്‍ ഒരു കാട്ടു കോഴി സഹായിക്കുകയും ഉണ്ടായി] ചെറുതോണിയില്‍ എത്തി അന്തോണിയോടു യുദ്ധം ചെയ്തു കൊച്ചു ത്രേസ്യയെ തിരികെ കൊണ്ട് വന്നു.
തിരികെ എത്തിയ കൊച്ചു ത്രേസ്യയുടെ മേല്‍ തോമസ് കുട്ടിക്ക് സംശയം ആയി. സംശയം മൂത്ത തോമസ് കുട്ടി കൊച്ചു ത്രേസ്യയെ ഡിവോര്സ് ചെയ്തു. സങ്കടം സഹിക്ക വയ്യാതെ പതിവൃതയായ കൊച്ചു ത്രേസ്യ കപ്പ വാട്ടാന്‍ ഉണ്ടാക്കിയ തീ ചൂളയില്‍ ചാടി ആത്മഹത്യ ചെയ്തു. അവള്‍ പതിവൃത ആയിരുന്നുവെന്ന് ഗബ്രിയേല്‍ മാലാഖ തോമസ് കുട്ടിയോട് സ്വപ്നത്തില്‍ വന്നു പറഞ്ഞു. കുറ്റബോധം മൂത്ത തോമസ് കുട്ടി അന്ന് തന്നെ പള്ളിയില്‍ പോയി കുമ്പസാരിക്കുകയും കുര്‍ബാന സ്വീകരിക്കുകയും ചെയ്തു.

ശുഭം..

NB: ഈ കഥയും ഇതിലെ  കഥാ പാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. നിങ്ങള്‍ വായിച്ച മറ്റേതെങ്കിലും കഥയോട് സാദ്രിശ്യം തോന്നിയാല്‍ തികച്ചും യാദ്രിശ്യചികം മാത്രം.. മനുഷ്യ ജീവിതം എല്ലായിടത്തും ഒരു പോലെ ആണല്ലോ. ആരും എന്നെ തല്ലരുത് എന്ന് അപേക്ഷ.. ചീത്ത വിളിക്കാന്‍ താഴെ കമന്റ് ബോക്സ് നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. നന്ദി നമസ്കാരം 

സ്വന്തം 
മേരി പെണ്ണ് 

35 comments:

 1. രാമായണം തോമായണം ആയി ഹിഹി

  ReplyDelete
 2. എന്നതാ മേരിപെണ്ണേ ഈ എഴുതി വച്ചിരിക്കുന്നത്... കൊള്ളാല്ലോ..

  ReplyDelete
 3. സെയിം മോഡൽ കഥ ഏതോ ബ്ലോഗിൽ വായിച്ചിരിക്കുന്നു, പോണീടെ ബ്ലോഗിലാണെന്ന് തോന്നുന്നു. അത് കൊണ്ട് പുതുമ തോന്നിയില്ല.. otherwise nice.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. മേരി കൊച്ചു സെന്‍സര്‍ ചെയ്തത് മാന്യ വായനക്കാര്‍ക്ക് വേണ്ടി :
  "ത്രേസ്യയെ അന്തോണി മുല്ലപെരിയാര്‍ ഡാമിന് അക്കരെ ഉള്ള ചെറുതോണിയിലേക്ക് തട്ടി കൊണ്ട് പോയി അവിടുത്തെ ഒരു ഏല തോട്ടത്തില്‍ കെട്ടിയിട്ടു.<<< ഏല തോട്ടത്തില്‍ ത്രേസ്സ്യ യെ കൂടാതെ വേറെയും തരുണീ മണികള്‍ അവിടെയും , ഇവിടെയും ആയി കെട്ടിയിട്ടിട്ടുണ്ടായിരുന്നു. അന്തോണി ചേട്ടന് ഇതൊക്കെ ഒരു കുട്ടി കളി പോലെ. എന്നും രാത്രിയില്‍ ഒരു കുപ്പി സീസര്‍ അടിച്ചാല്‍ അന്തോണിച്ചന്‍ തരുണീ മണികളുടെ അടുത്ത വരും എന്നിട്ട് ഉറക്കെ പാടും "ടച്ചിംഗ് ഈസ്‌ ദി പാര്‍ട്ട്‌ ഓഫ് ലവ്" കൂടെ കയ്യിലിരിക്കുന്ന അച്ചാര്‍ കുപ്പിയില്‍ ഒന്ന് ടച്ചി അടുത്ത വരി മൂളും "കിസ്സിംഗ് ഈസ്‌ ദി പാര്‍ട്ട്‌ ഓഫ് ലവ്" എന്നിട്ട് തന്റെ വേലക്കാരനെ കിസ്സ്‌ ചെയ്യും. അപ്പോയാണ് ത്രെസ്സ്യാമ ആ നഗ്ന സത്യം മനസ്സിലാക്കിയത് . അന്തോണി ഒരു "ഗേ" ആണ് !!! "പിന്നീട് അവള്‍ അറിഞ്ഞു , തനിക്കു പറ്റാത്തത് മറ്റാര്‍ക്കും കിട്ടണ്ട എന്ന 'മല്ലു' സ്വഭാവം ആണ് തരുണി മണികളെ എല്ലാം പിടിച്ചു കൊണ്ട് എല തോട്ടത്തില്‍ കെട്ടി ഇടുന്നതിന്റെ മഹാ രഹസ്യം>>>
  ഒന്ന് പോ കോയാ
  വെറുതെ ഞങ്ങടെ ക്ഷമ പരീക്ഷിക്കല്ലേ ... മേരി :)

  ReplyDelete
  Replies
  1. ഒന്ന് ക്ഷമിക്കു കോയ..

   Delete
  2. യ്യോ പറയാന്‍ മറന്നു ..തോമായണം കൊള്ളാം . . . അടുത്തത് എഴുതാന്‍ ബാക്കി വെച്ച ആ ഗുംമുള്ളതു തന്നെ വരട്ടെ

   Delete
 6. Replies
  1. ഷബീരിക്കാ താങ്കൂ താങ്കൂ

   Delete
 7. അങ്ങനെയാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന മഹത്തായ കഥ ഉണ്ടായത് .മേരിപ്പെണ്ണ്‍ കല്‍ക്കിപ്പോളിക്കുവാനല്ലോ ...

  ReplyDelete
 8. മേരി പെണ്ണെ ..ഈ കട്ടപ്പന വേര്‍ഷന്‍ രാമായണം കലക്കി...സോറി തോമായണം കലക്കി ...

  ReplyDelete
 9. കൊള്ളാം.....നന്നായിട്ടുണ്ട്....

  ReplyDelete
 10. എന്റെ ഈശോയാ.. എന്തോന്ന കൊച്ചെ ഈ എഴുതിവെച്ചിരിക്കുന്നത് ... പോര തീര പോര ...

  >
  >
  >
  >
  >
  >
  (ഇനി ഒരു സ്വകാര്യം, നന്നായിട്ടുണ്ട് ട്ടോ )

  ReplyDelete
 11. സ്വന്തം പത്നിയെ നിഷ്കരുണം കൊലയ്ക്ക് കൊടുത്ത്, അതിന്റെ പാപബോധം ഒരു കുമ്പസാരത്തിലൂടെ കഴുകികളയുന്ന കൃസ്ത്യാനിയുടെ കാപട്യമാണു കഥാകാരി ഇവിടെ ലളിതമായ ഒരു ആഖ്യായികയിലൂടെ തുറന്നുകാട്ടുന്നത്. ഇനിയും മനസാക്ഷി മരവിച്ചിട്ടില്ലാത്ത ഒരു മലയാളിയ്ക്കും ഇതിനെ കേവലം ഒരു നർമ്മഭാവനയായി പുഛിച്ചു തള്ളാനാവില്ല.

  പാതിവ്രത്യം സാക്ഷ്യപ്പെടുത്താൻ മാലാഖമാർ പോലും വൈകിയെത്തുന്ന ബിംബകല്പന ഒരു പുതുമ തന്നെയല്ലേ? അല്ലെങ്കിൽ ഗബ്രിയേൽ മാലാഖയ്ക്ക്, തലേന്ന് പ്രത്യക്ഷ്പെട്ടു കൂടായിരുന്നോ?

  സമൂഹത്തിന്റെ മൂല്യച്യുതികളെ സശ്രദ്ധം നിരീക്ഷിച്ച്, തന്റെ എഴുത്തിൽ ശക്തമായി സന്നിവേശിപ്പിയ്ക്കുന്ന ഈ കഥാകാരി ബഹുദൂരം മുന്നോട്ട് പോകുമെന്നതിൽ സംശയമില്ല.

  അഭിനന്ദനങ്ങൾ!

  ReplyDelete
 12. >>>>>തിരികെ എത്തിയ കൊച്ചു ത്രേസ്യയുടെ മേല്‍ തോമസ് കുട്ടിക്ക് സംശയം ആയി. സംശയം മൂത്ത തോമസ് കുട്ടി കൊച്ചു ത്രേസ്യയെ ഡിവോര്സ് ചെയ്തു>>>>>
  അത് തോമസ്‌ കുട്ടിയുടെ ആക്ഷേപിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ആരോപണം ആണ് ...
  തോമസ്സ് കുട്ടി അയലത്കാരുടെ കുത്ത് വാക്കുകളില്‍ മനം നൊന്തു ആണ് ശെരിക്കും അങ്ങനെ ചെയ്തത് അല്ലാതെ സംശയം കൊണ്ടായിരുന്നില്ല ...
  സൂക്ഷിക്കുക ഇരുട്ടടി കിട്ടാന്‍ ചാന്‍സ് ഉണ്ട് :)
  തോമച്ചനെ ആണ് തൊട്ടു കളിചിരിക്കുന്നത് :)

  എന്തായാലും തോമയണം രസകരമായിരിക്കുന്നു .... ഇനിയും എഴുതുക എഴുതി കൊണ്ടേ ഇരിക്കുക വീണ്ടും വരാം

  ReplyDelete
 13. നീ എന്നാത്തിനാ ഉള്ള പുറപ്പാടാ പെണ്ണെ ..നന്നായി ട്ടോ ആശംസകള്‍

  ReplyDelete
 14. തോമായണം മുഴുവന്‍ വായിച്ചിട്ട് തോമാസ് കുട്ടി കൊച്ചുത്രേസ്യയുടെ ആരാ എന്ന് ചോദിച്ചപോലെ ആയല്ലോ കാര്യങ്ങള്‍.. :) എന്തായാലും മേരിപ്പെണ്ണിന്റെ പോസ്റ്റ്‌ കൊള്ളാമെ...

  ReplyDelete
 15. ഇത് തോമായനത്തിലെ ഏതു കാന്ധമാ കൊച്ചെ ...
  ഏതു കാന്ധമായാലും കൊള്ളാം .... പറഞ്ഞു വെച്ചതു ഇഷ്ടായി ...
  ഒന്ന് മനസ്സ് വെച്ചാല്‍ കുറച്ചു കൂടെ സുന്ദരം ആക്കാമായിരുന്നു എന്ന് തോന്നി.
  അമ്മച്ചി .. ചെയ് .. വല്യമ്മച്ചി ,,,ചായ്‌ ... മേരികുട്ടി ... ആശംസകള്‍

  ReplyDelete
 16. രാമായണ റീറ്റോള്‍ഡ് കല കലക്കി.

  ReplyDelete
 17. സംഗതി രസായിട്ടുണ്ട് .... :)

  ReplyDelete
 18. ഏതോ പള്ളിവഹ അനാഥമന്ദിരത്തില്‍ കൊച്ചു ത്രേസ്യാ പെറ്റിട്ടു ഇമ്മിണി എണ്ണത്തിനെ. (എണ്ണം വയനക്കാരുടേ സൗകര്യം!).
  കൊച്ചുങ്ങള്‍ നടക്കാന്‍ പ്രായമായപ്പോള്‍ അപ്പനെ കുഡുംബത്ത കേറി തെറിപറഞ്ഞു.
  ഹെന്റെ കൊച്ചു ത്രേസ്യായോട് പണ്ട് ഞാന്‍ പറഞ്ഞ അതേ തെറി, മക്കളേ... തോമായുടെ കണ്ഠംക്ഷോഭിച്ചു.
  പിന്നെ വീടും പറമ്പും തോമാച്ചന്‍ മക്കക്ക് എഴുതിക്കൊടുത്തെന്നോ
  പീലിപ്പോസിനെ വീട്ടീന്ന് ഇറക്കിവിട്ടെന്നോ
  കള്ളുമൂത്ത് ഒരു ദിവസം പട്ടമരവിപ്പ് വന്ന ഏതോ റബ്ബറിന്റെ കൊമ്പത്ത് തൂങ്ങീന്നൊ
  ഒക്കെ നാട്ടുകാര്‍ പറയണൊണ്ട്.
  ഒള്ളാതെന്നതാന്ന് ആര്‍ക്കറിയാം.
  മൂന്നാം കണ്ടത്തില്‍ മേരിപ്പെണ്ണ് പറയുമായിരിക്കും. അല്ലോ...

  ReplyDelete
  Replies
  1. ഇതില്‍ കൂടുതല്‍ വിവരം ഒന്നും എനിക്ക് രാമായണത്തെ പറ്റി ഇല്ല. പണ്ട് മലയാളം ക്ലാസ്സില്‍ ശ്രദ്ധിച്ചാല്‍ മതിയാരുന്നു. ഒറ്റ ഘണ്ടം കൊണ്ട് ഞാന്‍ പണി നിര്‍ത്തുവാ

   Delete
 19. ഷൊ!
  കൊച്ചു ത്രേസ്യയെയുടെ ഒരു കാര്യം

  ReplyDelete
 20. തോമാ സാറ് പാവാ... എന്റെ തോമാ സാറ് പാവാ..

  കഞ്ഞി പെണ്ണെ...
  സംഗതി നിന്റെ സ്വാഭാവികമായ കളി തമാശയോടൊപ്പം ഇത് വന്നില്ല..
  ഇതില്‍ വലിയ സാധ്യതകള്‍ ഉണ്ടായിരുന്നു... ചുരുങ്ങിയ പക്ഷം പുരാണങ്ങളിലെ പദങ്ങള്‍ക്ക് പകരം തത്തുല്യമായ പുതിയകാല സംഗതികള്‍ ചേര്‍ത്തിരുന്നുവെങ്കില്‍ കുറെ കൂടി ആസ്വദ്യമായേനെ....

  ReplyDelete
 21. സത്യം പറഞ്ഞാല്‍ കഴിഞ്ഞ പോസ്റ്റ്‌ വായിച്ചപ്പോ തോന്നിയതെല്ലാം ഇതോടെ തീര്‍ന്നു കിട്ടി...

  ReplyDelete
 22. അല്ല മേരിക്കൊച്ചേ, ഈ തോമസ് കുട്ടിയോടാണോ പണ്ടാരാങ്ങാണ്ട് "തോമസ് കുട്ടീ വിട്ടോടാ" എന്നു പറഞ്ഞത്..??

  ReplyDelete
 23. ഹഹഹ എത്ര സുന്ദരമായ എളുപ്പമായ കോപ്പിയടി

  ആ കാട്ടു കോഴികളെ കിട്ടിയാല്‍ കൂട്ടാന്‍ വെച്ച്‌ കൂട്ടാമായിരുന്നു. ഇതുമാതിരി ഉടായിപ്പുമായി ഇനി ഈ വഴി വന്നാല്‍ മേരിപ്പെണ്ണീ കാല്‌ ഞാന്‍ തല്ലിയൊടിക്കും, പറഞ്ഞില്ലെന്ന് വേണ്‌ട. ചിരിപ്പിച്ചു കെട്ടോ , ചെറുതായിട്ടെങ്കിലും

  ReplyDelete
 24. തോമാ സാറ് പാവാ....ന്റെ തോമാ സാറ് പാവാ....ആ പാവത്തിനെ തന്നെ കുരിശിൽ തറക്കണായിരുന്നോ മേരിപ്പെണ്ണേ ? എന്തായാലും എന്നെ ഹഠാദാകർഷിച്ചു, കഥയും റാഷിദിന്റെ കമന്റും. ആശംസക>

  ReplyDelete
 25. ഈ തോമായണം രചിച്ചത് ആരപ്പാ...

  മാനിഷാദീ......

  ഇതൊരു കടും കൈ ആയിപ്പോയി...
  ................................

  രചനക്കും സൃഷ്ടിവൈഭവത്തിനും ഒരു ഗമണ്ടന്‍ ആശംസ കെടക്കട്ട്..

  ReplyDelete
 26. ഇതെന്താ സത്യം പറഞ്ഞാല്‍ മനസ്സിലായില്ല

  ReplyDelete
 27. തോമായണം കലക്കിയിട്ടുണ്ട് മേരിപെണ്ണേ... മൂന്നാം ഗണ്ടം ഉടന്‍ പ്രതീക്ഷിക്കുന്നു...

  ReplyDelete
 28. വേദവ്യാസന്‍ ബ്ലോഗറല്ലാത്തതും ഇന്നിത് കണ്ട് ഹൃദയം പൊട്ടി മരിക്കാന്‍ ജീവിച്ചിരിക്കാത്തതും കൊണ്ട് ഇതും നമുക്കങ്ങട് സഹിക്കാം അല്ലേ :)

  പണ്ടത്തെ രഥത്തിന് കൈവിരല്‍ വെച്ച് കൊടുത്ത പൊലെ ഇന്ന് എസ്റ്റേറ്റീന്ന് വരുമ്പോള്‍ വീലിന്റെ ആണിക്ക് പകരം കൈവെച്ചുകൊടുക്കാന്‍ അന്നക്കുട്ടി വേറെ ജനിക്കണം :) അതുപോലെ ഫൌസു പറഞ്ഞ മൂന്നാം ഖണ്ഢവുമായി ഇറങ്ങില്ല എന്ന് ഉറപ്പ് പറഞ്ഞതോണ്ട് രക്ഷപ്പെട്ടു:)

  ReplyDelete
 29. അയ്യോ ഒരു തെറ്റു പറ്റി.. വേദവ്യാസന്‍ അല്ലല്ലോ വാല്‍മീകിയല്ലെ .. മറ്റേ നമ്മുടെ പഴയ കാട്ടാളന്‍... മേരിപ്പെണ്ണ് എന്നെ തെറ്റിച്ചു.. തിരുത്തി വായിക്കട്ടോ... :)

  ReplyDelete