Wednesday, February 29, 2012

വിശ്വാസം അതല്ലേ എല്ലാം..


ഇന്ന് ഞാന്‍ ജോലിക്കാര്യത്തിനായി ഒരിടം വരെ പോയിട്ട് ഓട്ടോയില്‍ തിരിച്ചു വരുമ്പോള്‍ വെറുതെ പേഴ്സ് ഒന്ന് നോക്കി. എണ്ണി പെറുക്കി എടുത്താല്‍ പതിനാലു രൂപ. ഈശോയെ ഞാന്‍ പൈസ എടുത്തിട്ടില്ല. മറന്നു. ഓ പേടിക്കാന്‍ ഒന്നുമില്ല. എ ടി എം കാര്‍ഡ്‌ കയ്യില്‍ ഉണ്ട്. ഇറങ്ങുമ്പോള്‍ എടുത്തു കൊടുക്കാം. ശോ എന്നാലും എന്‍റെ ഒരു മറവിയേ.. ഓട്ടോയില്‍ നിന്ന് ഇറങ്ങി ഓട്ടോക്കാരനോട് കാര്യം പറഞ്ഞു ഞാന്‍ എ ടി എമ്മിലേക്ക് നടന്നു. അപ്പോളാണ് ഇങ്ങനെ ചിന്തിച്ചു നോക്കിയത്. ഞാന്‍ പൈസ കൊടുക്കാതെ പോയാല്‍ ഓട്ടോക്കാരന്‍ എന്ത് ചെയ്യും. എ ടി എമ്മില്‍ നിന്ന് എടുത്തു കൊടുക്കാം എന്ന് പറഞ്ഞിട്ട് ഞാന്‍ ഓടി രക്ഷപെട്ടാലോ.. ഞാന്‍ എ ടി എമ്മിന്റ്റെ ക്യുവില്‍ നില്‍ക്കുകയാണ്. ഇടയ്ക്കു ഓട്ടോക്കാരനെ ഒന്ന് ഒളി കണ്ണിട്ടു നോക്കി. അയാള്‍ വേറെന്തോ നോക്കി അയാളുടെ വണ്ടിയില്‍ തന്നെ ഇരിക്കുകയാണ്. ഈ സമയത്ത് ഞാന്‍ ഒന്ന് ശ്രമിച്ചാല്‍ അയാളുടെ കണ്ണ് വെട്ടിച്ചു കടന്നു കളയാവുന്നതെ ഉള്ളൂ. പക്ഷെ അയാള്‍ എന്നെ സംശയിച്ചില്ല. ഞാന്‍ അയാളെ പറ്റിക്കില്ല എന്ന അയാളുടെ വിശ്വാസം. ഒരു പരിചയവുമില്ലാത്ത എന്നെ എങ്ങനെ അയാള്‍ക്ക്‌ വിശ്വസിക്കാന്‍ കഴിയുന്നു. ഞാന്‍ പൈസ എടുത്തു കൊണ്ട് വന്നു അയാള്‍ക്ക്‌ കൊടുത്തിട്ട് തിരിഞ്ഞു നടക്കുമ്പോള്‍ മുഴുവനും എനിക്ക് ഇതായിരുന്നു ചിന്ത. നിത്യ ജീവിതത്തില്‍ നമ്മള്‍ ആരെയൊക്കെയാ ഇങ്ങനെ വിശ്വസിക്കുന്നെ ..അല്ലേ ?

നിത്യ ജീവിതത്തില്‍ വിശ്വാസത്തിന്റെ പുറത്ത് മാത്രം എന്തോരം കാര്യങ്ങളാണല്ലേ നടക്കുന്നെ ? പരസ്പര വിശ്വാസത്തിന്റെ പേരില്‍ മാത്രം നടക്കുന്ന എന്തെല്ലാം ഇടപാടുകള്‍.. വിശ്വാസത്തിന്റെ ധൈര്യത്തില്‍ നമ്മള്‍ എന്തെല്ലാം ചെയ്തു കൂട്ടുന്നുണ്ട് ഓരോ ദിവസവും.. എന്നാ ഒക്കെ പോക്കണം കേടു കാണിച്ചാലും എല്ലാം നല്ല പോലങ്ങു നടക്കുമെന്നുള്ള ഒരു വിശ്വാസം.. ഈ മനുഷ്യന്മാരെ സമ്മതിക്കണം അല്ലിയോ..

അല്ല ഒന്നോര്‍ത്തു നോക്കിക്കേ..നമ്മളിപ്പോ അര്‍ജന്റ് ആയിട്ട് ഇരുപത്തി മൂന്നാമത്തെ ഫ്ലോറിലേക്ക് ലിഫ്റ്റില്‍ പോകുവാ നടന്നു കുന്നു കേറി പോകുന്നെക്കാട്ടിലും പെട്ടെന്ന് എത്തുമെന്നാണ് നമ്മുടെ വിശ്വാസം. അത് പകുതി ആകുമ്പോള്‍ കറന്റ് പോയി നിന്ന് പോയാലോ.. അല്ലെ എങ്ങാനും നിന്ന് പോയാലോ.. അതങ്ങു പൊക്കോളും എന്ന് നമ്മള്‍ അങ്ങ് വിശ്വസിക്കും എന്നിട്ടങ്ങു കേറും. അയിനിടക്ക് നിന്ന് പോകുമോ ഫാന്‍ അഴിച്ചു മുകളില്‍ കൂടി കയറണ്ട വരുമോ എന്നൊക്കെ നമ്മള്‍ ചിന്തിക്കാറുണ്ടോ.. കണ്ണില്‍ കണ്ട ബസേലും കാറെലും ഒക്കെ കേറി പോകുമ്പോ അതു ഞാന്‍ കേറുന്ന സമയത്ത് എങ്ങാനും മറിഞ്ഞാലോ എന്ന് ചിന്തിക്കാതെ നമ്മള് നിരൂവിക്കുന്ന സമയത്ത് അവിടെ ചെന്ന് പറ്റും എന്ന് നമ്മളങ്ങ് വിശ്വസിക്കും. അല്ലെ വേണ്ട നടു വേദന വരുമ്പോള്‍ കുറെ പഴയത് ആണെങ്കിലും എവിടുന്നെലും തപ്പി പിടിക്കുന്ന ഒരു ഓയിന്‍റ്‌മെന്‍റ് തേച്ചാല്‍ വേദന കുറയും എന്ന് പോലും നമ്മള്‍ വിശ്വസിക്കത്തില്ലായോ..

നമ്മടെ ഇടയിലുള്ള ഓരോ കുടുംബ ജീവിതവും പരസ്പരവിശ്വാസത്തില്‍ ഊട്ടി ഉറപ്പിച്ചതല്ലായോ. കെട്ടിയോന്‍ കെട്ടിയോളോടും കെട്ടിയോള്‍ കെട്ടിയോനോടും നേരും നെറിയും കാണിക്കണം അല്ലെ കാണിക്കും എന്നല്ലേ വിശ്വാസം.അല്ലെ പിന്നെ കെട്ടിയിട്ടു ഒരാഷ്ച്ച പോലും തികയും മുന്‍പേ കെട്ടിയോളെ ഇട്ടേച്ചു അച്ചായന്മാര്‍ ഗള്‍ഫിലേക്ക് പോകുവോ. എല്ലാം ഒരു വിശ്വാസത്തിന്ന്റെ പുറത്താടാ മക്കളെ..വല്ല റബ്ബര്‍ വെട്ടിയോ പശുവിനെ വളര്‍ത്തിയോ കൊള്ള പലിശക്ക് കടം കൊടുത്തോ മക്കളെ കഷ്ട്ടപെട്ടു പഠിപ്പിച്ചാല്‍ അവര്‍ ഭാവിയില്‍ നമ്മളെ നോക്കും എന്നാണു നമ്മടെ ഒക്കെ വിശ്വാസം[ ഇപ്പോള്‍ അത് അന്ധ വിശ്വാസം ആണ് എന്നാലും.], ഞാന്‍ എന്തോരം ഉഴപ്പിയാലും അപ്പന്‍ എങ്ങനെ എങ്കിലും നാല് നേരം ഭക്ഷണം തന്നോളും എന്ന മക്കളുടെ വിശ്വാസം. ഒന്ന് ഉറക്കെ കരഞ്ഞാല്‍ അമ്മ ഓടി വന്നു ആവശ്യം നിറവേറ്റും എന്ന കുഞ്ഞു കുട്ടികളുടെ വിശ്വാസം..തങ്ങള്‍ കഷ്ട്ടപെട്ടു വളര്‍ത്തിയ മക്കള്‍ വഴി പിഴച്ചു പോകില്ലന്നു അപ്പന്റ്റെം അമ്മയുടെയും വിശ്വാസം, ഞാന്‍ കണ്ടു പിടിച്ചു കൊടുക്കുന്ന ആളെ മോന്‍ അല്ലെങ്കില്‍ മോള്‍ കല്യാണം കഴിക്കും എന്ന മാതാപിതാക്കളുടെ വിശ്വാസം, ഞാന്‍ കണ്ടു പിടിക്കുന്ന ആളെ ഞാനൊന്നു വാശി വച്ച് കരഞ്ഞാല്‍ അപ്പനും അമ്മയും അംഗീകരിക്കും എന്ന മക്കളുടെ വിശ്വാസം.. അങ്ങിനെ കുടുംബ ജീവിതത്തില്‍ വിശ്വാസ്യതയുടെ പ്രാധാന്യം ഒണക്ക കപ്പക്ക് മീന്‍ ചമ്മന്തീ പോലെ ആണ്.[ വായനക്കാര്‍ക്ക്‌ ആവശ്യം പോലെ പുട്ടിന് മീന്‍ കറി/കടല എന്നോ പത്തിരിക്ക് കോഴി എന്നോ മാറ്റാം. എനിക്കിതാ ഇഷ്ട്ടം]

കുഞ്ഞവിരാ കൊച്ചവ്സേപ്പിനോട് വേണ്ട എന്ന് പറഞ്ഞാല്‍ അത്രെ ഉള്ളൂ.. അതാണ്‌ കൂട്ടുകാരന്മാര് തമ്മിലുള്ള വിശ്വാസം. ബാലന്‍ മാഷ്‌ ജ്യോതിഷ് [ സ്ടുടന്റ്റ്‌] മോന്‍ പാസാകും എന്ന് വിശ്വസിച്ചു ഒന്‍പതാം ക്ലാസ്സില്‍ പത്താം തവണയും ആത്മാര്‍ഥമായി പഠിപ്പിച്ചു. അതാണ്‌ അദ്ധ്യാപക വിദ്യാര്‍ഥി വിശ്വാസം..കൊച്ചു മുയലാളിമാര്‍ തൊഴിലാളികളെയും അവര്‍ മൊയലാളിമാരേയും വിശ്വസിക്കുന്നു.കൂട്ടില്‍ കിടക്കുന്ന പട്ടി വരെ അതിനു എവടന്നെലും എല്ലും മുട്ടി കൊണ്ടേ കൊടുക്കും അതിന്റ്റെ യജമാനന്‍ എന്ന് വിശ്വസിക്കുന്നു. ഇതെല്ലാം കൊടുക്കുന്ന പട്ടി തിരിഞ്ഞു കടിക്കില്ല എന്ന് നമ്മളും വിശ്വസിക്കുന്നു.

രാവിലെ കുളിച്ചു കുറി തൊട്ടു ബസ്‌ സ്റാന്‍ഡില്‍ പോയി നിക്കുമ്പോ അവള്‍ അത് വഴി വരുമെന്നുള്ള വിശ്വാസം.. ഇന്നെങ്കിലും ഒരു ചിരി പാസ്സാക്കുമെന്ന വിശ്വാസം..ഒരു സിനിമ കാണാന്‍ പോകുമ്പോ അത് നല്ലതാരിക്കും എന്നുള്ള വിശ്വാസം.. അത് പൊളിഞ്ഞു പാളീസ് ആകുമ്പോ തകരുന്ന വിശ്വാസം.. അത്താഴം കഴിച്ചിട്ട് കിടന്നുറങ്ങിയാല്‍ നേരം വെളുക്കുമ്പോള്‍ ബ്രേക്ക്‌ ഫാസ്റ്റ് തിന്നാന്‍ പറ്റുമല്ലോ എന്നുള്ള വിശ്വാസം.[ ഐ മീന്‍ ഭൂമി കറങ്ങും എന്ന വിശ്വാസം. അതങ്ങിനേം പറയാം]

മഴയത്ത് വള്ളി ചെരിപ്പിട്ടു നടക്കുമ്പോഴും തെന്നി വീഴുകയില്ലായിരിക്കും എന്നുള്ള വിശ്വാസം, ക്ലാസ്‌ പരീക്ഷക്ക്‌ പഠിക്കാതെ പോകുമ്പോള്‍ ടീച്ചറിനു പനി പിടിക്കും എന്ന വിശ്വാസം, പരീക്ഷക്ക്‌ തോറ്റിട്ടു ചെല്ലുമ്പോള്‍ അപ്പന്‍ മുല്ല വള്ളി വെച്ച് അടിക്കുമ്പോള്‍ അമ്മ തടയാന്‍ വരുമെന്നുള്ള വിശ്വാസം, പകുതി പഠിച്ചിട്ട് ബാക്കി പ്രാര്‍ത്ഥിച്ചാല്‍ കര്‍ത്താവ് നോക്കികൊളും എന്ന വിശ്വാസം.. അങ്ങിനെ നമ്മുടെ മനസിനെ ആശ്വസിപ്പിക്കാന്‍ നമ്മള്‍ തന്നെ കണ്ടെത്തുന്ന കുറെ വിശ്വാസങ്ങള്‍.. എന്തിനേറെ സച്ചിന്‍ അടുത്ത കളിയില്‍ എങ്കിലും നൂറാം സെഞ്ചുറി അടിക്കുമെന്ന് പോലും നമ്മള്‍ വിശ്വസിക്കുന്നു. 

വിശ്വാസം, അന്ധവിശ്വാസം, ആത്മവിശ്വാസം, ദൈവവിശ്വാസം, പരസ്പര വിശ്വാസം, ഇങ്ങനെ നിരവധി അനവധി വിശ്വാസങ്ങളില്‍ അധിഷ്ട്ടിതമായ ഒരു ജീവിതം ആണ് നമ്മള്‍ ജീവിക്കുന്നത്. 

അല്ല ഈ പോസ്റ്റ് മണ്ടത്തരം ആണെങ്കിലും ഇത് വായിച്ചു നിങ്ങള്‍ കമന്റ് ഇടും എന്ന് പോലും ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ വിശ്വാസം അത് തന്നല്ലേ എല്ലാം ?

വാല്‍കക്ഷണം.- ഈ കല്യാണ്‍ ജുവലറിക്കാരനെ സമ്മതിക്കണം അല്ലിയോ..

36 comments:

 1. ഹല്ലാ കാര്യം കൊള്ളാമല്ലോ മരിപ്പെന്നെ , എല്ലാം ഒരു വിശ്വാസത്തിന്റെ പുരതല്ലേ ഓടുന്നത് അല്ല നടക്കുന്നത് .
  മൂക്കിലേക്ക് വലിച്ചു കയറ്റുന്ന ശ്വാസം പുറത്തേക്കു വരുമെന്നെന്തു റാപ്പ പെണ്ണെ , അതും ഒരു വിശ്വാസത്തിന്റെ കീഴില്‍ വരില്ലേ മേരിപ്പെന്നെ . ഇങ്ങനങ്ങ് ഒരു വിശ്വാസതോടങ്ങ്‌ ജീവിച്ചു പോവാം അല്ലെ മേരിപ്പെന്നെ?
  നല്ല പോസ്റ്റു , വീണ്ടും വരാം കേട്ടോ . APK

  ReplyDelete
 2. ആദ്യത്തെ കമന്റ്‌ ഞമ്മള്‍ തന്നെ ആയിക്കോട്ടെ. ന്ത്യെ??

  ReplyDelete
  Replies
  1. ബാബുവേട്ടന്‍ ഫര്സ്റ്റ്‌..

   Delete
  2. :-) Onnaaman njaan thanne Hi Hi HI
   aksharappishakundalle!!
   pakshe onnum paranju kettilla.
   kollaa adutha kathakkulla plot vallom kittiyo
   All the best

   Delete
 3. ദൈവമേ /// ഇവള്‍ ഇവള്‍ ഇന്നെലും ഒരു നല്ല പോസ്ടിടും എന്നുള്ള വിശ്വാസത്തിലാ വന്നത് .... ഇതിപ്പോ ഒണക്ക കപ്പക്ക്‌ അയക്കൂറ കറി വേസ്റ്റ് ആക്കിയത് പോലെ യാണല്ലോ ഇവളുടെ ബ്ലോഗിന് എന്റെ കമന്റ്‌ .. :P എന്നേലും നീ ബിരിയാണി വെക്കും എന്ന വിശ്വാസത്തോടെ ഇനിയും ബരാം..

  ReplyDelete
 4. വിശ്വാസങ്ങളെല്ലാമപ്പുറമൊരു വിശ്വാസമില്ലേ, എല്ലാ വിശ്വാസങ്ങളും വിശ്വസിക്കുവാനുള്ളതാണെന്ന വിശ്വാസം.. ആ വിശ്വാസത്തിലാണെനിക്ക് വിശ്വാസം..!

  ReplyDelete
 5. വിശ്വാസം അതല്ലേ എല്ലാം ...ബിരിയാണി പ്രതീക്ഷിച്ചു വന്ന എനിക്ക് ഉപ്പുമാവ് തന്നു പറ്റിച്ചല്ലോ മേരി പെണ്ണെ :-) Text Highlight വേണ്ടായിരുന്നു...വായിക്കാന്‍ ഒരു ഏനക്കേട് പോലെ !!

  ReplyDelete
 6. ആ ഓട്ടോക്കാരന് കാശ് കൊടുക്കാതെ ഒന്ന് മുങ്ങാന്‍ നോക്ക് അപ്പോള്‍ അറിയാം അവരുടെ തനിനിറം

  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 7. എന്‍റെ കുഞ്ഞി പടച്ചോനേ......ഇത്രേം വിശ്വാസങ്ങളുടെ പുറത്താണല്ലോ നമ്മളൊക്കെ ജീവിക്കുന്നേ....മേരി പെണ്ണേ......നന്നായീട്ടാ......

  ReplyDelete
 8. വിശ്വാസം അതാണെല്ലാം...

  ReplyDelete
 9. കുറച്ചും കൂടി സ്ടന്ടെര്ദ് ഉള്ള ബ്ലോഗുകള്‍ പ്രതീക്ഷിക്കുന്നു... എഴുതാന്‍ വേണ്ടി എഴുതുന്ന ബ്ലോഗ്‌ വായിക്കാന്‍ വേണ്ടി വായിക്കാന്‍ മാത്രേ കൊള്ളൂ.... വിഷയ ദാരിദ്ര്യം ആണെങ്കില്‍ വിഷയം കിട്ടുമ്പോള്‍ എഴുതിയാല്‍ മതി.കോപ്പ്.

  വാല്‍ കക്ഷണം :- മേലാല്‍ ആവര്‍ത്തിക്കരുത്

  ReplyDelete
  Replies
  1. ഞാന്‍ കാശ് കൊടുത്ത് വാങ്ങിച്ചിട്ട ബ്ലോഗ്‌ അല്ലയോ എന്നാ വേണമെങ്കിലും എഴുതാം.. ഇനിയും ആവര്‍ത്തിക്കും.. [ ബാക്കി തെറി പ്രതീക്ഷിക്കുന്നു]

   Delete
  2. ഇനി ആവര്‍ത്തിച്ചാല്‍ അതിന്റെ പ്രതിഭലം അതി കഠിനം ആയിരിക്കും ..

   Delete
 10. ഹ ഹ ദിവ്യ ചേച്ചി റോക്ക്സ്. ഞാനും പറഞ്ഞതാ, കേക്കണ്ടേ :p

  ReplyDelete
 11. മേരിപ്പെണ്ണ് ഇനിയെങ്കിലും നന്നാവും എന്ന വിശ്വാസത്തിൽ ഇതു വായിച്ച് കമന്റുന്നു...!! അതാണ് തകർക്കാൻ പറ്റാത്ത വിശ്വാസം..!!

  ReplyDelete
 12. ന്റെ കഞ്ഞിപ്പെണ്ണേ...
  നീ വിശ്വസിക്കുമെന്ന വിശ്വാസത്തില്
  ഹെന്തോരം നുണകളാ ഞാന്‍ നിന്നോട് പറഞ്ഞിരിക്കുന്നെ...

  വിശ്വാസക്കേട്‌ കാട്ടല്ലേ.. തമ്പുരാന്‍ പൊറുക്കുകേലാ...
  നമ്മട വിശ്വാസം... അതല്ല്യോ എല്ലാം കൊച്ചേ......

  ReplyDelete
 13. മേരിപ്പെണ്ണേ..നീ വിശ്വാസം കാത്തു. അതല്ലേ എല്ലാം..ധൈര്യമായി ഇനീം എഴുതിക്കോളൂ.

  ReplyDelete
 14. എടി വിഷയ ദാരിദ്ര്യം ഉണ്ടോ ???
  നല്ലത് എന്നും വയനാ സുഖം ഉള്ളതും എഴുതിയാല്‍ പോരെ ???
  ഇവള്‍ ബ്ലോഗ്‌ എഴുത്തുകാരിയാണ് എന്ന് കേള്‍ക്കുന്നതിലും എനിക്കിഷ്ടം ഇവള്‍ നല്ലൊരു എഴുത്തുകാരിയാണ് എന്ന് കേള്‍ക്കാനാ ...
  നിന്‍റെ നല്ല എഴുത്ത് മാത്രം തകര്‍ത്താല്‍ മതിയെട ബ്ലോഗ്ഗില്‍ ഇതെന്തോ ഒരു സുഖം പോരാ ...

  --എന്‍റെ അഭിപ്രായം - വിനു

  ReplyDelete
  Replies
  1. എപ്പോളും ഒരു പോലെ എഴുതാന്‍ പട്ടണം എന്നില്ലല്ലോ, വിഷയ ദാരിദ്ര്യം വന്നു എഴുതിയതോന്നുമല്ല. എനിക്ക് തോന്നിയത് ഞാന്‍ എഴുതി. ചിലപ്പോള്‍ നല്ലതയേക്കാം ചിലപ്പോള്‍ പോളിയാം.. അടുത്ത പ്രാവശ്യം നന്നാക്കാന്‍ ശ്രമിക്കാം.. നിങ്ങളുടെ അഭിപ്രായം ആണ് വലുത്.

   Delete
 15. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന് എവിടെയോ വായിച്ചിട്ടുണ്ട്...തരക്കേടില്ലാരുന്നു..ഓള്‍ ദി ബെസ്റ്റ്...

  ReplyDelete
 16. ചതിയില്‍ വഞ്ചന പാടില്ല എന്നല്ലേ.. ആ വിശ്വാസത്തില്‍ വന്നു.. കൊള്ളാം.. വിഷയം വലുതാണ്‌ അതിങ്ങനെ നിസാരവതികരിക്കരുത്. ആശംസകള്‍

  ReplyDelete
 17. വിശ്വാസം, അന്ധവിശ്വാസം, ആത്മവിശ്വാസം, ദൈവവിശ്വാസം, പരസ്പര വിശ്വാസം, ഇങ്ങനെ നിരവധി അനവധി വിശ്വാസങ്ങളില്‍ അധിഷ്ട്ടിതമായ ഒരു ജീവിതം ആണ് നമ്മള്‍ ജീവിക്കുന്നത്.

  അല്ല ഈ പോസ്റ്റ് മണ്ടത്തരം ആണെങ്കിലും ഇത് വായിച്ചു നിങ്ങള്‍ കമന്റ് ഇടും എന്ന് പോലും ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ വിശ്വാസം അത് തന്നല്ലേ എല്ലാം ?

  ReplyDelete
 18. അങ്ങനെ ഒക്കെ അങ്ങ് സംശയിയ്ക്കാന്‍ തുടങ്ങിയാല്‍ ഒന്നും തന്നെ നടക്കില്ല.

  ReplyDelete
 19. വിശ്വാസം അതെല്ലെ എല്ലാം, പരസ്പര വിശ്വാസമാണ്‌ സമൂഹത്തെ മുന്നോട്ട്‌ നയിക്കുന്നത്‌, അത്‌ തകര്‍ന്ന് കഴിഞ്ഞാല്‍ ആണിക്കല്ല് തകര്‍ത്തിട്ടേ പോകൂ. എല്ലാ വിശ്വാസങ്ങളും അനുപൂരകങ്ങളായതിനാല്‍ ഒരു വിശ്വാസത്തേയും തള്ളിപ്പറയുന്നില്ല. തോനെ അഭിപ്രായങ്ങള്‌ ഈ പോസ്റ്റിനല്ലെങ്കില്‍ അടുത്ത പോസ്റ്റിന്‌ കിട്ടുമെന്ന് വിശ്വസിക്കുന്നു.

  ReplyDelete
 20. വിശ്വസിക്കാൻ ഒരോരുത്തവർക്കും ഒരൊന്നൊന്നര കാര്യമുണ്ട്.
  അല്ല, അങ്ങനെയാണല്ലോ വിശ്വാസം...

  ReplyDelete
 21. മേരിപെണ്ണെ , നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..വിശ്വാസം അതല്ലേ എല്ലാം. വായനക്കാരുടെ താല്പര്യങ്ങള്‍ക്ക് മേരിപെണ്ണ് എപ്പോഴും ഒരു പണത്തൂക്കം മുന്നിലാ..അതായത് ബ്യുടി മീട്സ് ക്വാളിറ്റി

  ReplyDelete
 22. ഞാൻ നേരത്തേ വായിച്ചാർന്നു, കമന്റാൻ മറന്നു അപ്പൂപ്പേ.. അല്ല അമ്മൂമ്മേ...
  ചിന്തകൾ കാടു കയറട്ടെ...............

  ReplyDelete
 23. വിശ്വാസം അത് തന്നെ ആണ് എല്ലാം അല്ലെങ്കില്‍ നമ്മള്‍ക്ക് ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ കയിയില്ല

  ReplyDelete
 24. തികഞ്ഞ സ്വാഭാവികതയുള്ള കളിതമാശകള്‍ ആണ് മേരിപ്പെണ്ണിനെ ബൂലോകവീട്ടിലെ പ്രകാശം പരത്തുന്ന കിളവി ആക്കുന്നത് ,അത് ഈ മാതിരി ഒന്നുമില്ലാത്ത പോസ്റ്റ്‌ ഇട്ടു കരിപിടിപ്പിക്കരുത് ,ഒരു നാലഞ്ചു പുല്ലു എങ്കിലും ഇല്ലാത്ത മേരിപ്പെന്നിന്റെ പോസ്ടോ?ഗൌരവമുള്ള രചനകള്‍ പാടില്ലെന്നല്ല ,പക്ഷെ അപ്പൊ അത് ഗൌരവതരമായി പഠിച്ചു എഴുതണം ,,ഇതിനു പകരം ആ കോഴിയെ മേയ്ച്ചും കളിച്ചും ചിരിച്ചും ഒരല്‍പം പൊലിപ്പിച്ചു ഇട്ടിരുന്നെന്കിലോ ?എവിടെച്ചെന്ന് നിന്നേനെ ,,,

  ReplyDelete
 25. ശരിയാ .. നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്യുന്ന ഓരോ കാര്യങ്ങളും സൂക്ഷ്മമായി അപഗ്രധിച്ചാല്‍ അതില്‍ എന്തെങ്കിലും ഒക്കെ ഒരു വിശ്വാസത്തിന്റെ വിത്തുകള്‍ കാണാന്‍ പറ്റും. അതിനെ തട്ടി കളഞ്ഞു ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. കൊള്ളാം. അഭിനന്ദനങ്ങള്‍.

  ReplyDelete
 26. വിശ്വാസം, അന്ധവിശ്വാസം, ആത്മവിശ്വാസം, ദൈവവിശ്വാസം, പരസ്പര വിശ്വാസം. വിശ്വാസത്തെ പറ്റി പറയാനാണേൽ കുറേയേറെ കാര്യങ്ങൾ എനിക്കുമുണ്ട് പറയാൻ. അതൊന്നും വിശദീകരിക്കുന്നില്ല. നമ്മൾ മറ്റുള്ളവരെ വിശ്വസിക്കുന്നതെത്ര കഠിനമായാണോ, അത്രയ്ക്കും നന്നായി നമ്മുടെ വിശ്വാസങ്ങളും നടക്കും. അത്ര തന്നെ. നിന്റെ വിശ്വാസം ഞാൻ തെറ്റിച്ചില്ല,ഞാൻ കമന്റി. ആശംസകൾ.

  ReplyDelete
 27. എന്റെ കൊച്ചു മേരി,
  ഇത് കൊള്ളാലോ.........! :)
  ഒരു പരസ്യം അത്രക്കങ്ങു പിടിച്ചു, അല്ലിയോ?
  അവിശ്വസിയാകേണ്ട ഒരു കാര്യവുമില്ല. !
  തീര്‍ത്തും വിശ്വസിക്കാം....വിശ്വസിക്കണം... വിശ്വാസം നേടണം...!
  ജീവിതം മനോഹരമാകട്ടെ !
  ഈ പോസ്റ്റ്‌, രസിച്ചു,കേട്ടോ!
  സസ്നേഹം,
  അനു

  ReplyDelete
 28. nannaavum ennaayirunnu vishwaasam

  ReplyDelete
 29. വിശ്വാസം അതല്ലേ എല്ലാം..!

  ReplyDelete
 30. എല്ലാ എഴുത്തുകളിലും ചിരിപ്പിക്കാനുള്ള വക വേണം എന്ന് ശടിക്കണോ ? ജീവിതത്തിന്റെ നൈമിഷികതയെ പറ്റി എവിടെയൊക്കെയോ ഓര്‍മിപ്പിക്കുന്നുണ്ട് ഈ എഴുത്ത് , പിന്നെ ഞാന്‍ നിങ്ങളെ ആരെയും പോലെ ബ്ലോഗര്‍ ഒന്നുമല്ല , യാദ്രിസ്ചികമായി കണ്ടതാണ് ഈ പോസ്റ്റ്‌ .

  ReplyDelete