Wednesday, January 25, 2012

അസൂയ - ഒരു അവലോകനം.

എനിക്ക് പലപ്പോളും തോന്നിയിട്ടുള്ള കാര്യമാണ് ഈ എന്നെ  ഉണ്ടാക്കിയിരിക്കുന്നത് അസൂയ വച്ചാണോ എന്ന്. കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍ വരെ അസൂയ. പെണ്ണുങ്ങള്‍ക്ക്‌ പൊതുവേ അസൂയ കൂടുതലുണ്ടെന്ന് പരക്കെ ഒരു ശ്രുതി ഉണ്ടെങ്കിലും മനുഷ്യരായി പിറന്ന എല്ലാത്തിനും മേല്‍ പറഞ്ഞ സാധനം നല്ല രീതിയില്‍ ഉണ്ടെന്നു അനുമാനിക്കാം. ഈ അസൂയ പലപ്പോളും നമുക്ക് നന്മയായി ഫലിച്ചിട്ടും ഉണ്ടാകാം. ഒരു എത്തി നോട്ടം....

ചെറുപ്പകാലം തൊട്ടേ ഉള്ള നമ്മുടെ ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ കുറെ 'അസൂയകഥകള്‍' നമുക്ക് കാണാന്‍ കഴിഞ്ഞേക്കും. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉണ്ടാകും അല്ലെ ഈ അസൂയ.[ ഉണ്ടാകുമോ.. ഏയ്‌..ഇല്ലാരിക്കും.എന്നാലും ഒരു രസത്തിനു അവിടുന്ന് തന്നെ തുടങ്ങാം]. ജനിച്ചു വീണു ലേബര്‍ വാര്‍ഡില്‍ അടുത്ത കട്ടിലില്‍ കിടന്ന കൊച്ചു അമ്മിഞ്ഞ കുടിക്കുന്ന കണ്ടപ്പോള്‍ തോന്നിയതാവണം ആദ്യത്തെ അസൂയ. അസൂയ മൂത്ത് വാവിട്ടു കരഞ്ഞ എനിക്കും കിട്ടി പാല്. [അതേ വാര്‍ഡില്‍ അല്ലാതെ സ്പെഷ്യല്‍ റൂമില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഈ വികാരം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കരുത്. ഞാന്‍ കൈ മലര്‍ത്തി എന്ന് വരും. ചോദിക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്. ഈ പാര്‍ട്ട്‌ ഇച്ചിരി ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് എനിക്കും തോന്നാതില്ല]

പിന്നെ മലര്‍ന്നു കിടക്കുംപോളും കമിഴ്ന്നു കിടക്കുംപോളും തോന്നുന്ന അല്ലറ ചില്ലറ അസൂയ, മുട്ടില്‍ നീന്താറാകുമ്പോള്‍ നടക്കാന്‍ അറിയാവുന്നവരോട് തോന്നുന്ന അസൂയ, നടന്നു തുടങ്ങുമ്പോള്‍ വീഴാതെ നടക്കാന്‍ അറിയാവുന്നവരോട് അസൂയ... അങ്ങിനെ ഒരു ഒന്നൊന്നര വയസു വരെ വല്യ മൂല്യ പ്രസക്തി ഇല്ലാത്ത ചെറിയ ചെറിയ അസൂയ പരമ്പരകള്‍...

ഇച്ചിരൂടെ അങ്ങ് വളര്‍ന്നു കഴിഞ്ഞപ്പോള്‍ പതുക്കെ പള്ളിയില്‍ ഒക്കെ പോക്ക് തുടങ്ങി. അമ്മച്ചീടെ കയ്യില്‍ പിടിച്ചു. അപ്പൊ അടുത്തിരിക്കുന്ന കൊച്ചിനോട് അസൂയ. അവന്റ്റെ കയ്യില്‍ ഉള്ള കളിപ്പാട്ടം എന്റ്റെ കയ്യില്‍ ഇല്ലല്ലോ.[ എന്റ്റെ കയ്യില്‍ അതിലും നല്ലത് ഉണ്ടാവും എന്നാലും]. അമ്മച്ചിയുടെ കയ്യില്‍ പിടിക്കാതെ സ്വതന്ത്രമായി നടക്കുന്ന സഹോദരങ്ങളോട് അസൂയ..[കയ്യീന്ന് പിടി വിട്ടാ അന്ന് അമ്മച്ചി എന്റ്റെ പിന്നാലെ ഓടി തളരണ്ട അവസ്ഥ ആയിരുന്നു അക്കാലം. അമ്മച്ചിയെ കുറ്റപ്പെടുത്താന്‍ ആവില്ല. എന്റ്റെ കയ്യിലിരുപ്പിന്റ്റെ ഗുണം കൊണ്ടാ..എന്നാലും]..

സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോ കഥാനായകന്‍ അസൂയ ഞാന്‍ വളരുന്നതിനൊപ്പം  പ്രതി ദിനം വളര്‍ന്നു വന്നു.സീക്കെന്‍സ്‌ വച്ച ഉടുപ്പിട്ട് അടുത്തിരുന്ന കൊച്ചിനോട്, മുത്തുകള്‍ മേലെ തൂങ്ങി കിടക്കുന്ന പച്ച കളര്‍ സ്ലേറ്റ് ഉള്ള കൊച്ചിനോട് [എന്റ്റെത് തടിയുടെ സ്ലേറ്റ് ആരുന്നു], പൂക്കള്‍ ഉള്ള നീളന്‍ കുട ഉള്ള കൂട്ടുകാരോട്, അങ്ങിനെ ലിസ്റ്റ് നീണ്ടു പോകും. ഈ സാധനങ്ങള്‍ ഒക്കെ വേണമെന്ന് പറഞ്ഞു നിലത്ത് ഉരുണ്ടും മറിഞ്ഞും കരഞ്ഞു വാശി പിടിച്ചു അപ്പന്റ്റെ കയ്യില്‍ നിന്നും എല്ലാം കൈക്കല്‍ ആക്കിയിട്ടുണ്ട് കേട്ടോ..ആ പ്രധാനപെട്ട ഒരു സാധനം വിട്ടു പോയി.. ''മണമുള്ള മായ്ക്കു ലബര്‍''[സാധാരണ ഇറേസര്‍ റബ്ബര്‍ , കുഞ്ഞിലെ ഇങ്ങനെയാ ആ സാധനത്തെ വിളിച്ചിരുന്നത്‌].. ഒരു പ്രത്യേക മണമാ ആ റബ്ബറിന്..ആദ്യമായി ഒരു കൂട്ടുകാരിയുടെ കയ്യില്‍ അത് കണ്ടപ്പോള്‍ തോന്നിയ അസൂയ. അമ്പേ.. ഓര്‍ക്കാന്‍ പോലും വയ്യ..

യു പി സ്കൂള്‍ ജീവിതം ഇത്തരുണത്തില്‍ ഉള്ള അസൂയകള്‍ കൊണ്ട് അലങ്ക്രിതം ആയിരുന്നു. പകര്‍ത്തു ബുക്കില്‍ നല്ല കയ്യക്ഷരം ഉള്ളവരോട്, നല്ല നല്ല പടങ്ങള്‍ ഉള്ള പേപ്പര്‍ ഇട്ടു പുസ്തകം പൊതിയുന്ന അഹങ്കാരി പരിഷകളോട്,  കയ്യില്‍ രണ്ടു മടക്കന്‍ കുടയുള്ള കുട്ടികളോട്[എനിക്ക് അപ്പളും പരട്ട നീളന്‍ കുട..ഹും], നീളന്‍ കോലന്‍ മുടിയുള്ള പെണ്ണുങ്ങളോട് [അവറ്റകള്‍ക്ക് പൊതുവേ നിലത്തും താഴേം നിക്കാന്‍ പറ്റാത്ത രീതിയില്‍ അഹങ്കാരം ഉള്ളവര്‍ ആയിരിക്കും], അക്കു കളിക്കുമ്പോള്‍ എപ്പളും ജയിക്കുന്ന ഒരു പൊങ്ങച്ചക്കാരി പെണ്ണിനോട്.. അങ്ങിനെ അങ്ങിനെ ലിസ്റ്റ് നീളുന്നു.  അപ്പനോടും അമ്മച്ചിയോടും പലവട്ടം അസൂയ തോന്നിയിട്ടുണ്ട്. അവര്‍ക്ക് ഇങ്ങനെ ഹോം വര്‍ക്ക് ചെയ്യ് എന്ന് പറഞ്ഞു നിര്‍ബന്ധിച്ചാല്‍ മതിയല്ലോ പടിക്കണ്ടല്ലോ എന്നോര്‍ത്ത്. പക്ഷെ ഒരു കാര്യം പ്രത്യേകം എടുത്തു പറയണം. ' പഠിച്ചു റാങ്ക് ഒക്കെ വാങ്ങുന്ന കുട്ടികളോട് എനിക്ക് ഈ പറഞ്ഞ സാധനം ഒരിക്കലും തോന്നിയിട്ടില്ല. എങ്ങാനും വാശി വച്ച് പഠിച്ചു എനിക്കെങ്ങാനും റാങ്ക് കിട്ടിയാലോ. അവര്‍ക്കൊക്കെ സങ്കടം ആവൂലെ.. ഞാന്‍ പണ്ടേ സഹാനുഭൂതി ഉള്ള കൂട്ടത്തിലാ. നമ്മളായിട്ട് ആരുടേം മനസ്സ് നോവിക്കാന്‍ പാടില്ല'. 

പ്രകൃതിയോട് അന്നും ഇന്നും എന്നും അസൂയ ആണ്. അതിനോട് വാശി വച്ച് ഒന്നും നേടാന്‍ ആവില്ലല്ലോ എന്നോര്‍ത്ത് സങ്കടവും. പറവകള്‍, ചിത്ര ശലഭങ്ങള്‍, പൂക്കള്‍, എവിടെയും പറന്നു കളിക്കുന്ന കാറ്റ്, ചിന്നി ചിന്നി ഒഴുകുന്ന പുഴ, തീരങ്ങളും തിരയും പങ്കു വയ്ക്കുന്ന സ്നേഹം, മഴവില്ല്, പല രൂപത്തില്‍ ആകാശത്ത് ഓടി കളിക്കുന്ന മേഘങ്ങള്‍ അങ്ങിനെ പ്രകൃതിയുടെ അത്ഭുത സൃഷ്ടികളോട് എല്ലാത്തിനെയും ഒരിക്കലും തീരാത്ത അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. 

കോളേജില്‍ ഒക്കെ പോയി തുടങ്ങിയപ്പോളെക്കും എന്റ്റെ  അസൂയ എന്നെക്കാളും വളര്‍ന്നു കഴിഞ്ഞോ എന്നൊരു സംശയം. സ്വയം ഒരു സുന്ദരി ആണെന്ന് അഹങ്കരിക്കുന്ന എനിക്ക് മറ്റു സുന്ദരിമാരോട് ''തീരെ'' അസൂയ ഇല്ലായിരുന്നു കേട്ടോ. പലപ്പോളും ഞാന്‍ ഓര്‍ത്തിട്ടുണ്ട് ഈ കര്‍ത്താവിനു എല്ലാരേം ഒരുപോലെ സൃഷ്ടിച്ചാല്‍ എന്താരുന്നു എന്ന്. അല്ല പിന്നെ ഇതൊരുമാതിരി തിരിച്ചു വ്യത്യാസം അല്ലായോ. കുറെ സുന്ദരി കോതകളും ഫെര്‍ ആന്‍ഡ്‌ ലവലി തേച്ചു മുഖം മിനുക്കി സുന്ദരികള്‍ ആണെന്ന് ഭാവിക്കാന്‍ കുറെ പേരും. അനീതി ആണ് അത്. [എല്ലാര്‍ക്കും ആന്തരിക സൌന്ദര്യം ഉണ്ട്. എന്നാലും ആ ഒരു ഇതില്ലേ .. ഏത്...] . കൂട്ടുകാരെല്ലാം ഒരുമിച്ചു നടന്നു പോകുമ്പോള്‍ എന്നെ നോക്കാതെ വേറൊരുത്തിയെ ഒരു ചെക്കന്‍ വായി നോക്കുമ്പോള്‍ ഏതൊരു പെണ്ണിനാ  മറ്റേ പെണ്ണിനോട് അസൂയ തോന്നാത്തെ. [ഇവിടെ എന്റ്റെ ഭാഗത്ത് അല്ലെ ന്യായം. അല്ലെ..] കോളജില്‍ വച്ച് സപ്ലി വയ്ക്കാതെ ഒറ്റ അടിക്കു സെമെസ്റ്റെര്‍ എക്സാം പാസ്സായിട്ടുള്ള കാലു വാരി സുഹൃത്തുക്കളോടും ഒരു പൊടിക്ക് അസൂയ തോന്നാതിരുന്നിട്ടില്ല.

എങ്ങനെങ്ങാണ്ടോക്കെ തട്ടീം മുട്ടീം നേര്‍ച്ചയുടെ ബലത്തില്‍ പാസ്സായിട്ടു ഒരു ജോലിക്ക് വേണ്ടി അലഞ്ഞു നടന്നപ്പോള്‍ അവിടേം വര്‍ക്ക്‌ ഔട്ട്‌ ആകുന്നതു ഈ അസൂയ തന്നെ. സ്വന്തമായി ഒരു ജോലിയുള്ള എല്ലാ മഹതികളോടും മഹാന്മാരോടും ഒന്നൊര കട്ടക്ക് അസൂയ. പിന്നെ ഒന്നിച്ചു പഠിച്ച പലര്‍ക്കും തന്നെക്കാള്‍ മുന്പ്പേ ജോലി കിട്ടുമ്പോള്‍ ഉള്ള 'സന്തോഷം കലര്‍ന്ന അസൂയ..'.. ജോലി കിട്ടി കഴിഞ്ഞപ്പോള്‍ ഓഫീസില്‍ എന്നെ ക്കാള്‍ ആത്മാര്‍ഥമായി പണി എടുക്കന്നവനോട് ബോസ്സ് കാണിക്കുന്ന സ്നേഹത്തിന് മുന്നില്‍ ദേഷ്യം കലര്‍ന്ന അസൂയ..

പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരോട് അസൂയ..
നന്നായി വരക്കുന്നവരോട് അസൂയ..
പാട്ട് പാടുന്നവരോട് ആരാധന കലര്‍ന്ന അസൂയ..
നല്ല തമാശകള്‍ പറയുന്നവരോട് അസൂയ...
ഡ്രൈവിംഗ് അറിയില്ലായിരുന്ന സമയത്ത് അത് അറിയാവുന്നവരോട് അസൂയ..
ഇപ്പൊ ദെ ഈ ബ്ലോഗിങ് ലോകത്ത് വന്നു നിങ്ങളെ ഒക്കെ കണ്ടപ്പോള്‍ നന്നായി എഴുതുന്ന എഴുത്തുകാരോട് സ്നേഹം കലര്‍ന്ന അസൂയ..

''അങ്ങിനെ നോക്കിയാല്‍ സര്‍വ്വം അസൂയ മയം''.
ന്ഹും..[ദീര്‍ഘ നിശ്വാസം ]. ഒരുപാട് കാര്യങ്ങളില്‍ ഈ അസൂയ പലതും നേടി എടുക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. നിങ്ങളെയും കാണുമാരിക്കും അല്ലെ..ഇപ്പൊ ഞാന്‍ ആദ്യം പറഞ്ഞ കാര്യം സത്യം ആണെന്ന് തെളിഞ്ഞില്ലേ..''എന്നെ ഉണ്ടാക്കിയെക്കുന്നത് അസൂയ വച്ചാ''.

NB- ഞാന്‍ പറയാന്‍ വിട്ട ചില അസൂയ ഓര്‍മ്മകള്‍ നിങ്ങള്ക്ക് ഉണ്ടാകുമല്ലോ. അഭിപ്രായതോടൊപ്പം അവയും പങ്കു വയ്ക്കുമല്ലോ അല്ലെ..

39 comments:

 1. ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് പറഞ്ഞു , എല്ലാരേം ഒരേ പോലെ സൃഷ്ട്ടിക്കണമെന്നു വിചാരിച്ചത് ഇമ്മിണി കൂടി പോയില്ലേ അമ്മച്ചി. അത് കൊണ്ടുണ്ടാകുന്ന ദോഷങ്ങളെ പറ്റി അമ്മച്ചി ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ, ഇഹ് ഇഹ് ഓരോന്ന് ആലോചിച്ചു എനിക്ക് സിരി വരുന്നു..
  എല്ലാവരുടെയും കണ്‍മുന്നില്‍ ഉണ്ടായിട്ടും കാണാതെ പോകുന്ന വിഷയങ്ങളെ പൊക്കി എടുത്തോണ്ട് വരുന്ന അമ്മച്ചിയോട് ഇപ്പൊ ഒരു അസൂയ ഇല്ലാതില്ല. നന്നായി എഴുതുന്നു, ആശംസകള്‍ അമ്മച്ചി. ഇനിയും ഇനിയും ബ്ലോഗില്‍ അങ്കം വെട്ടി പണ്ടാരം അടങ്ങാന്‍ കര്‍ത്താവ്‌ തമ്പുരാന്‍ ദീര്‍ഘായുസ്സ് തരട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് _ഷിജി ( ഒരു പാവം മിണ്ടാപൂച്ച )

  ReplyDelete
 2. കൊച്ചു കൊച്ചു അസൂയകൾ അല്ലേ, മേരിപ്പെണ്ണേ? :) സപ്ളിയും, ക്രിറ്റിയുമില്ലാതെ പഠിച്ച് പാസാകുന്നവർക്കെല്ലാം അല്പം നൊസ്സുണ്ടാകുമെന്നേ? അല്ല പിന്നെ...

  നന്നായി എഴുതി! ആശംസകൾ!

  ReplyDelete
 3. ഇപ്പൊ ഈ മേരി പെണ്ണിനോടും അസൂയ തോന്നുന്നു...ഇഷ്ടായിട്ടോ..ആശംസകള്‍ ..

  ReplyDelete
 4. തെനാലി സിനിമയിലെ എല്ലാം ഭയമയം എന്നത് മാറ്റി എല്ലാം അസൂയ മയമാക്കിയല്ലേ...സംഭവം ജോറായിട്ടുണ്ട്...അസൂയയ്ക്ക് മരുന്നില്ല എന്നത് ഓര്‍ക്കുക ട്ടോ...

  ReplyDelete
  Replies
  1. താങ്ക്സ് ണ്ട് കേട്ടോ..

   Delete
 5. പല ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരോട് അസൂയ..
  നന്നായി വരക്കുന്നവരോട് അസൂയ..
  പാട്ട് പാടുന്നവരോട് ആരാധന കലര്‍ന്ന അസൂയ..
  നല്ല തമാശകള്‍ പറയുന്നവരോട് അസൂയ...
  ഡ്രൈവിംഗ് അറിയില്ലായിരുന്ന സമയത്ത് അത് അറിയാവുന്നവരോട് അസൂയ..
  ഇപ്പൊ ദെ ഈ ബ്ലോഗിങ് ലോകത്ത് വന്നു നിങ്ങളെ ഒക്കെ കണ്ടപ്പോള്‍ നന്നായി എഴുതുന്ന എഴുത്തുകാരോട് സ്നേഹം കലര്‍ന്ന അസൂയ..

  എന്നെ കൊണ്ട് ഞാന്‍ തോറ്റു.. എന്നെ ഇത്രയധികം അസൂയയോടെ നോക്കുന്ന ഒരാളെ ആദ്യം കാണുകയാ ?
  എഴുത്ത് കേമായി... തുടരുക ... ആശംസകള്‍

  ReplyDelete
  Replies
  1. സെല്‍ഫ്‌ ഗോള്‍... ഹ ഹ നന്ദി..അഭിപ്രായത്തിനു. വീണ്ടും വരണേ

   Delete
 6. കണ്ണൂരാന്റത്രേം കുരുത്തക്കേട് മറ്റാര്‍ക്കും ഇല്ലാത്തതിനാല്‍ കണ്ണൂരാന് കണ്ണൂരാനോട് തന്ന്യാ അസൂയ!
  ആരേലും കണ്ണ് കുത്തിപ്പൊട്ടിക്കും മുന്‍പ് ഞാനിതാ ഓടി!

  ReplyDelete
 7. "ഇപ്പൊ ദെ ഈ ബ്ലോഗിങ് ലോകത്ത് വന്നു നിങ്ങളെ ഒക്കെ കണ്ടപ്പോള്‍ നന്നായി എഴുതുന്ന എഴുത്തുകാരോട് സ്നേഹം കലര്‍ന്ന അസൂയ.."
  ഇവിടെ മാത്രം ഇച്ചിരി “സ്നേഹം”ചാലിച്ചത് എന്തിനു മേരി പെണ്ണേ..??
  ഇഷ്ടായി ട്ടൊ...ആശംസകള്‍...!

  ReplyDelete
 8. മേരി പെണ്ണ് വല്യ കുശുംപത്തിയാ അല്ലിയോ ?രണ്ടു പോസ്റ്റും അസൂയ തന്നെ വിഷയം ,അസൂയ കൊണ്ട് പറയുവാ എന്ന് വിചാരിക്കരുത് ,എനിക്ക് കഷണ്ടി പോലെ അസൂയയും ഇല്ലാ

  ReplyDelete
 9. ഇങ്ങോട്ട് ആദ്യമായിട്ടാണ് .. ഇന്നലെ എന്റെ ബ്ലോഗില്‍ വന്നു ഒരു കമെന്റ് ഏഴുതിയപോള്‍ തന്നെ ഒരു അസൂയ തോന്നിയിരുന്നു "ആരാപ്പ എന്നെ പോലെ തന്നെ കമ്പനിയുടെ ശമ്പളം വാങ്ങി" എഴുതുന്നതെന്ന്.. ഇവിടെ വന്നു ബ്ലോഗ്‌ വായിച്ചപോഴും ഒരു അസൂയ ... "നന്നായി എഴുതുന്നതിനോട് ഒരു അസൂയ" തോന്നി... നല്ല ബ്ലോഗ്‌ ഭാവുകങ്ങള്‍..

  ReplyDelete
  Replies
  1. ആദ്യമായിട്ടനെന്നു കരുതി മടിക്കണ്ട. വന്നാട്ടെ ഇരുന്നാട്ടെ. ഇനി ഇവിടെ ഉള്ള പോസ്റ്റുകളും ഇടാന്‍ സാധ്യത ഉള്ള പോസ്റ്റുകളും വായിച്ചിട്ട് പോയാ മതി. അല്ല പിന്നെ.

   Delete
 10. മുലകുടി മുതല്‍ അമ്മയുടെ കൈപിടിക്കുന്ന കാലം വരെ അസൂയ എന്നൊന്നില്ല കേട്ടോ :) അതിനു ശേഷം മുതലാണ് തുടങ്ങുക. തിരിച്ചറിവിന്‍റെ കാലം മുതല്‍ ഏകദേശം ആര് മാസം മുതല്‍........
  കാരണം മൂന്നു മാസം വരെ കുഞ്ഞുങ്ങള്‍ക്ക്‌ ഒന്നിനെയും വ്യക്തമായി കാണാനുള്ള കഴിവില്ല. അടുതിരിക്കുന്നവരെ കാണില്ല. പതിയെ പതിയെ ഒരു മൂടലായി, നിറമായി......അങ്ങനെ.

  ഏതായാലും ആശയവും എഴുത്തും നന്നായി. ആശംസകള്‍. ഇനിയും ഒരുപാട് എഴുതൂ....നന്ദി

  ReplyDelete
 11. കണ്ണൂരാന്റെ കണ്ണിപ്പൊ ഞാൻ കുത്തിപ്പൊട്ടിച്ചേനെ, അപ്പഴേക്കും ഓടി.
  നല്ല അസൂയ വിവരണം. എനിക്ക് നല്ല ഇഷ്ടായി ട്ടോ, തികച്ചും സ്വാഭാവികമല്ലേ ഈ അനസൂയകൾ. ആശംസകൾ. ഇനീപ്പൊ നല്ല കമന്റ് ഇട്ടതിന് എന്നോട് അസൂയ പെടരുത് ട്ടോ അനസൂയപ്പെണ്ണേ.

  ReplyDelete
  Replies
  1. ഞാന്‍ അസൂയപെടും.ഞാനാര മോള്..

   Delete
 12. ഒരു കുട്ടി വിശന്നു കരയുന്നതുപോലും അസ്സുയയോടെ നോക്കികണ്ടതില്‍ ഞാനും നിങ്ങളില്‍ അസൂയപെടുന്നു. ഹൊ എന്തൊരു അസൂയ

  ReplyDelete
 13. അസൂയ പോസ്റ്റ്‌ നന്നായി... നിങ്ങള്‍ പറഞ്ഞ എല്ലാ അസൂയയും മരുന്നുള്ള രോഗമാണ്.. അതില്ലാത്ത അസൂയയാണ് പ്രശ്നം...

  ReplyDelete
 14. ആല്‍ബെര്‍ട് അയിന്‍സ്റ്റീന്‍ നിന്‍റെ കെട്ടിയോനാകാത്തത് അയാളുടെ മുജ്ജന്‍മസുകൃതം! ഹ്ഹോ, പുള്ളിയെങ്ങാനും പെട്ടു പോയിരുന്നെങ്കി പിന്നെ അസൂയക്കുള്ള മരുന്നുഗവേഷണം നടത്തി നടത്തി അങ്ങേരുടെ ജീവിതവും ഒരുപക്ഷേ ഠട്ടണഹപൊഹ അഥവാ ക്വാഞ്ഞാട്ടയായേനെ...

  ReplyDelete
 15. Enikanenki ee blog ezhuthunnavarodu odukathe asooyayanu..iniyum ezhuthu..all the best wishes

  ReplyDelete
 16. അസൂയ തോന്നുന്ന ഒരെഴുത്ത് എന്നൊന്നും പറയുന്നില്ല ന്നാലും കുഴപ്പം ഇല്ല

  ReplyDelete
 17. മേരിപ്പെണ്ണിന്റെ ആസൂയ തരക്കേടില്ലാട്ടോ..!
  ഇത്രേ ഉള്ളൂ അസൂയ പോരട്ടെ ബാക്കിയും കൂടെ ...!
  അസൂയ നിര്ത്തണ്ടാ തുടര്‍ന്നോളൂ ...!
  ഈ അസൂയ മൂത്ത മേരിപെണ്ണിനെ കൊള്ളാം ട്ടോ !
  ഇഷ്ടായി..

  ReplyDelete
 18. മേരിപ്പെണ്ണേഏഏഏഏഏ.... 
  അന്യായം.... 
  ഇതൊക്കെ എവിടുന്ന് വരുന്നെന്റെ അമ്മോ.....

  ഇങ്ങനെ പോയാൽ മേരിപ്പെണ്ണൊരു ലേഡീ ബെർളി തന്നെയാവും.... 

  മുണ്ടിന്റെ കോന്തലയങ്ങോട്ട് ഏണിൽ കുത്തി, തോളത്തെ നേര്യതെടുത്ത് തലേൽ കെട്ടി മുറുക്കിച്ചുവപ്പിച്ച് കൊണ്ട് മേരിപ്പെണ്ണ് അങ്ങോട്ട് തന്റേടമായിട്ട് എഴുത്ത് തുടരുക.. 
  ഈ പോസ്റ്റിന് ഒരു പടാർ ലൈക്ക്....

  ReplyDelete
 19. വല്യമ്മച്ചി റോക്സ് ..വല്യമ്മച്ചീടെ അസൂയ റോക്സ് .വല്യമ്മച്ചി അന്യായം തന്നെ ...

  ReplyDelete
 20. അതായത് നമ്മള്‍ എന്തൊരു തീരുമാനവും എടുക്കുന്നതിനു മുന്‍പ്, നമുക്കുണ്ടായ അനുഭവം എന്താണെന്ന് പരിശോധിക്കുക. നമുക്ക് ഒരു അനുഭവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ലോകത്തില്‍ എല്ലാവര്‍ക്കും ഈ ഒരേ അനുഭവമാണ് എന്ന് അതിന്നു അര്‍ത്ഥമില്ല. ഉദാഹരണം..താങ്കള്‍ ഒരു കറുത്ത കാക്കയെ കണ്ടു..ഞാനും ഒരു കറുത്ത കാക്കയെ കണ്ടു..എന്ന് വെച്ചു ലോകത്തിലെ എല്ലാ കാക്കകളും കറുത്തതാണെന്ന് താങ്കള്‍ക്കോ എനിക്കോ ഒരു വിധി എഴുതാന്‍ സാധിക്കില്ല. വല്ലപ്പോഴും ആരെങ്കിലും ഒരു വെളുത്ത കാക്കയെ കണ്ടാല്‍..താങ്കളുടെയും എന്റെയും വാദങ്ങള്‍ തെറ്റാകില്ലേ..?
  അത് തന്നെയാണ് താങ്കള്‍ എഴുതിയ ബ്ലോഗിലെ അസൂയ എന്ന വികാരതെക്കുറിച്ചു ഞാന്‍ പറഞ്ഞതും..: <<<" ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉണ്ടാകും അല്ലെ ഈ അസൂയ.[ ഉണ്ടാകുമോ.. ഏയ്‌..ഇല്ലാരിക്കും.എന്നാലും ഒരു രസത്തിനു അവിടുന്ന് തന്നെ തുടങ്ങാം]. ജനിച്ചു വീണു ലേബര്‍ വാര്‍ഡില്‍ അടുത്ത കട്ടിലില്‍ കിടന്ന കൊച്ചു അമ്മിഞ്ഞ കുടിക്കുന്ന കണ്ടപ്പോള്‍ തോന്നിയതാവണം ആദ്യത്തെ അസൂയ. അസൂയ മൂത്ത് വാവിട്ടു കരഞ്ഞ എനിക്കും കിട്ടി പാല്. [അതേ വാര്‍ഡില്‍ അല്ലാതെ സ്പെഷ്യല്‍ റൂമില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഈ വികാരം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കരുത്. ഞാന്‍ കൈ മലര്‍ത്തി എന്ന് വരും. ചോദിക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്. ഈ പാര്‍ട്ട്‌ ഇച്ചിരി ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് എനിക്കും തോന്നാതില്ല]" >> ദീപ്തിക്കു തന്നെ സംശയമാണ് ഇങ്ങനെ ഒരു അപരാധം പിഞ്ചു കുഞ്ഞുങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കണോ എന്നത്..? അത് കൊണ്ട് തന്നെ വ്യക്തമായി ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു..ദീപ്തി..!!

  നമുക്ക് അനുഭവപ്പെടുന്ന കാര്യങ്ങള്‍ സത്യസന്ധമായി വിലയിരുത്തുക..ഉദാഹരണം ഞാന്‍ പറഞ്ഞല്ലോ.."താങ്കള്‍ ഒരു കറുത്ത കാക്കയെ കണ്ടു..ഞാനും ഒരു കറുത്ത കാക്കയെ കണ്ടു..എന്ന് വെച്ചു ലോകത്തിലെ എല്ലാ കാക്കകളും കറുത്തതാണെന്ന് താങ്കള്‍ക്കോ എനിക്കോ ഒരു വിധി എഴുതാന്‍ സാധിക്കില്ല. വല്ലപ്പോഴും ആരെങ്കിലും ഒരു വെളുത്ത കാക്കയെ കണ്ടാല്‍..താങ്കളുടെയും എന്റെയും വാദങ്ങള്‍ തെറ്റാകില്ലേ..?"
  അതിനാല്‍ വസ്തുതകളെ യുക്തിപൂര്‍വവും സ്വതന്ത്രമായും കൂടുതല്‍ ഊന്നി പറഞ്ഞാല്‍ ശാസ്ത്രീയമായും വിലയിരുത്താന്‍ ശ്രമിക്കുക..!!
  ക്ഷമിക്കുക..താങ്കള്‍ ആദ്യമായിത്തന്നെ എനിക്ക് സമ്മാനിച്ച ഒരു ബ്ലോഗിലേക്ക് ഞാന്‍ ഒരു വിയോജനക്കുറിപ്പ് എഴുതിയതിനു..!!

  ReplyDelete
  Replies
  1. എനിക്ക് സത്യത്തില്‍ മനസിലാകാത്ത ഒരു പാര്‍ട്ട്‌ ഉണ്ട് ഇതില്‍. ഞാന്‍ എവിടെയാണ് ഇതില്‍ ഇതേ അനുഭവം മറ്റുള്ളവര്‍ക്കും ഉണ്ട് എന്ന് പറഞ്ഞത്. അബ്ദുവിക്കക്ക് ആകെ തെറ്റി. ഇത് എനിക്ക് എന്റ്റെ ജീവിതതിന്റ്റെ പല ഘട്ടങ്ങളില്‍ ആയി തോന്നിയ ചില അസൂയ കഥകള്‍ ആണ്. ഇതേ അനുഭവം മറ്റുള്ളവര്‍ക്ക് ഉണ്ടാകണം എന്ന് ഞാന്‍ വാശി പിടിച്ചതും ഇല്ല. ആ കാക്ക ഉദാഹരണം എനിക്കൊട്ടും മനസിലായില്ല. സത്യം പറഞ്ഞാല്‍ ഇതില്‍ ഞാന്‍ നര്‍മ്മം മാത്രമാണ് ഉദ്ദേശിച്ചത്. എന്റ്റെ അനുഭവങ്ങളെ ഇതില്‍ കൂടുതല്‍ എങ്ങിനെ ആണ് സ്വതന്ത്രമായി പറയുക. അതില്‍ യുക്തി ഉണ്ടാവാന്‍ യാതൊരു വഴിയും ഞാന്‍ കാണുന്നില്ല. കാരണം യുക്തി ബോദം ഉണ്ടായിരുന്നെങ്കില്‍ ഈ ഒരു വികാരം എനിക്ക് തോന്നെണ്ടി ഇരുന്നില്ല. പിന്നെ ഇക്ക പറഞ്ഞത് ശരിയാ ആദ്യത്തെ ആ പാര്‍ട്ട്‌ ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് ഞാന്‍ തന്നെ സമ്മതിച്ചതല്ലേ. അത് പക്ഷെ വേറൊരു കുഞ്ഞുങ്ങളുടെ മേളിലും ഞാന്‍ അടിചെല്പിച്ചിട്ടില്ല കേട്ടോ.ഞാന്‍ എന്നെയാണ് ഉദ്ദേശിച്ചത് എന്നെ തന്നെയാണ് ഉദ്ദേശിച്ചത്..എന്നെ മാത്രമാണ് ഉദ്ദേശിച്ചത്.. വിയോജന കുറിപ്പ് എഴുതിയതില്‍ ഒരു കുഴപ്പവും ഇല്ല. പുതിയ ഒരു എഴുത്ത് കാരി എന്നാ നിലയില്‍ വിയോജനങ്ങള്‍ എന്നെ വളര്തുകയെ ഉള്ളൂ ഒരിക്കലും തളര്‍ത്തില്ല.എഴുതുന്ന ആള്‍ എഴുതുന്ന അതെ വികാരത്തോടെ വായനക്കാരന്‍ വായിക്കണം എന്നില്ല. അത് എന്റ്റെ കുഴപ്പം ആണ്. ഞാന്‍ ഉദ്ധേശ്യിച്ചത് എന്താണെന്ന് വായനക്കാരനെ അറിയിക്കുന്നതില്‍ എനിക്ക് വന്ന പരാജയം.അടുത്ത തവണ നന്നായി ചെയ്യാം. അഭിപ്രായം അറിയിച്ചതിനു ഒത്തിരി നന്ദി. ഇനിയും വരണേ. അടുത്ത തവണ പ്രോല്‍സാഹനം കിട്ടുന്ന രീതിയില്‍ എഴുതാവേ.. സസ്നേഹം മേരി പെണ്ണ്..

   Delete
 21. കൊള്ളാലോ മേരിപെണ്ണെ....ഇച്ചിരി അസൂയ എനിക്കും തോന്നുന്നുണ്ട് ട്ടോ ....ഇതിങ്ങനെ ഏഴുതി ഫലിപ്പിച്ചതിന് .....

  ഇഷ്ട്ടമായി !!! ഇനിയും വരാം

  ReplyDelete
 22. മേരിപ്പെപെണ്ണെ ഈ അസൂയ പോസ്റ്റ് കൊള്ളാമല്ലോ.

  ReplyDelete
 23. ഇനിയും എഴുതണം...എന്നിട്ട് വേണം എനിക്ക് നിന്നെ ശെരിക്കും ഒന്ന് വിമര്‍ശിക്കാന്‍...... മോശമാകാന്‍ വഴി ഇല്ല...എന്റെ പെങ്ങളല്ലേ...തെറ്റില്ലാ..തെറ്റിയാല്‍ തള്ളി കൊല്ലും പറഞ്ഞേക്കാം...

  ReplyDelete
 24. നമ്മളെ നോക്കാതെ വേറെ പെണ്ണുങ്ങളെ നോക്കുന്ന കാര്യം ഇല്ലേ.. അത് ഒരു ഒന്നൊന്നര സത്യം ആണ്. എനിക്കങ്ങനെ കുറെ പെണ്ണുങ്ങളോട് അസൂയ തോന്നിയിട്ടുണ്ട്.

  ReplyDelete
 25. ''അങ്ങിനെ നോക്കിയാല്‍ സര്‍വ്വം അസൂയ മയം''.
  നന്നായി പറഞ്ഞു
  ആശംസകള്‍

  ReplyDelete
 26. മേരിപ്പെണ്ണ് ഇങ്ങനൊക്കെ എഴുതണ കണ്ടിട്ട് എനിക്കുമിപ്പോ പെരുത്തസൂയാ.... ഹ ഹ ഹ

  ReplyDelete
 27. മേരി പെണ്ണെ , ഈ സൃഷ്ടി ഒട്ടും കൊള്ളത്തില്ല കേട്ടോ!
  ഹ ഹ... ചുമ്മാ അസൂയ കൊണ്ട് പറഞ്ഞതാ മാഷേ..
  കൊള്ളാം... അസൂയ കലക്കി.

  ReplyDelete
 28. sukhamulla vaayana
  nannaayittundu
  blogil chernnu
  veendum varaam
  yezhuthuka
  ayakkuka

  ReplyDelete
 29. എന്നാണ് അസൂയ ത്തോന്നി തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല........ പക്ഷെ അസൂയ പലരോടും പലപ്പോഴും പലവിധത്തിലും തോന്നിയിട്ടുണ്ട്........ അസൂയ ഇല്ലാത്ത മനുഷ്യര്‍ ഉണ്ടാവും, പക്ഷെ മനുഷ്യന്‍ ഇല്ലാതെ അസൂയ ഉണ്ടാവില്ല......... മേരി പെണ്ണിനോട് തെല്ലോരസൂയ ഉണ്ട്..... പക്ഷെ ഞാന്‍ അത് പുറത്ത് കാണിക്കൂല്ല ............

  ReplyDelete
 30. അസൂയയ്യുണ്ടെന്ന് തുറന്നു പറയാന്‍ മടിയുള്ളതുകൊണ്ട് ഞാനൊന്നുമ്മിണ്ടുന്നില്ല...

  ReplyDelete
 31. എനിക്ക് തോന്നിയത് മടുപ്പ് കൊണ്ടാണ് ഓരോന്നും പുതുതായി ഉണ്ടാവുന്നത് അല്ലെങ്കില്‍ ഉണ്ടാക്കുന്നത് ...
  ഒരു സാദനം കൈയില്‍ കിട്ടുനത് വരെ ഉള്ളു അതിനോട് ഉള്ള കൌതുകം അല്ലെങ്കില്‍ അസൂയ
  അത് കഴിഞ്ഞാല്‍ മടുക്കും പിന്നെ പുതിയത് തേടി പോവും അതാണ്‌ മനുഷ്യ മനസ്
  അവസാനം ഈ ജീവിതം മടുത്താല്‍ പുതിയ ജീവിതം (പരലോകം ) തേടി പോവും

  ReplyDelete
 32. അസൂയ ഇല്ലാത്തവരുണ്ടോ?ചിലപ്പോഴൊക്കെ എനിക്കു തോന്നും അസൂയ കണ്ടുപിടിച്ചതുപോലും എനിക്കുവേണ്ടിയാണെന്നു,ഇപ്പൊ മനസ്സിലായി ഈ സാധനം എനിക്കുമാത്രമല്ല,വേറെ ചിലർക്കും കൂടിയ അളവിലുണ്ടെന്ന്

  ReplyDelete
 33. ഇന്‍ക്ക് ആകെ ഒരു അസൂയയെ ഉള്ളു.. ആയിരക്കണക്കിന് ഹിറ്റുകളും, നൂറു കണക്കിന് ഫോള്ളോവേര്‍സും, കമെന്‍റ്സും കിട്ടുന്ന ബെര്‍ലിചായനോടും, നൗഷാദ്‌ക്കാനോടും ഉള്ള അസൂയ. അല്ല പിന്നെ..

  ReplyDelete