Thursday, January 5, 2012

അപ്പനെയാണെനിക്കിഷ്ട്ടം­.....

'എന്റ്റെ ചെക്കാ അവളെ ഇങ്ങനെ ഉപദ്രവിക്കാതടാ'' അന്നമ്മ ചേട്ടത്തി അലറി. ചേട്ടത്തി വന്നു മത്തായിച്ചനെ(മാത്യു അതാണ്‌ അവന്റ്റെ പേര്) പിടിച്ചു മാറ്റുംപോളെക്കും എന്റ്റെ കണ്ണുകള്‍ കുടു കുടാ ഒഴുകാന്‍ തുടങ്ങിയിരുന്നു.കുനിച്ചു നിര്‍ത്തി മുട്ടുകൈ വച്ച് ഇടിക്കുകയായിരുന്നു ആ പരമ ദുഷ്ട്ടന്‍  എന്നെ.. അവനെ കരാട്ടെ ക്ലാസ്സില്‍ വിടണ്ടാന്നു അന്നമ്മ ചേട്ടത്തി മത്തായിച്ചന്റ്റെ അപ്പനോട് ഒരുപാട് പറഞ്ഞതാ ..അപ്പന്‍ സമ്മതിച്ചില്ല..''ഇവളെ ആരേലും ഉപദ്രവിക്കാന്‍ വന്നാല്‍ അവന്‍ നോക്കികോളും.അതിനാ ഞാന്‍ അവനെ വിടുന്നത് '' എന്നായിരുന്നു അപ്പന്റ്റെ  മറുപടി.. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു എന്നാ അവസ്ഥയായിരുന്നു പക്ഷെ. അവന്‍ പുതിയ അടവുകള്‍ പഠിക്കുന്നത് എന്റ്റെ പിടലിക്കായിരുന്നു.. ചേട്ടത്തി വച്ച് കൊടുത്ത പുളപ്പന്‍ അടിയുടെ വേദന തീര്‍ക്കാന്‍ അവന്‍ ഒന്നൂടെ വന്നു എന്റ്റെ കൊങ്ങക്ക്‌ കുത്തി പിടിച്ചിട്ടു ഇനി മേലാല്‍ അമ്മച്ചി കേക്കുന്ന പോലെ കരഞ്ഞാല്‍ കൊന്നുകളയുമെന്ന് പറഞ്ഞിട്ട് പോയി...


എന്റ്റെ നാലാമത്തെ വയസ്സില്‍ എത്തിയതാണ് ഞാനാ വീട്ടില്‍.അപ്പന്‍ (മത്തയിച്ചന്റ്റെ അപ്പനാണ് ഞാനും അപ്പനെന്നാ വിളിക്കാറ്.)കാഞ്ഞിരപള്ളിയില്‍ കച്ചോടത്തിനു പോയപ്പോ വഴിയില്‍ വിശന്നു കരഞ്ഞു തളര്‍ന്നു കൈ അയഞ്ഞ ഒരു പെറ്റികോട്ടുമിട്ട് നില്‍കുന്ന എന്നെ കണ്ടതാണ്..അപ്പന്റ്റെ കുടുംബത്തില്‍ പെണ്‍പിള്ളേര്‍ കുറവായത് കൊണ്ട് അപ്പന് പെണ്‍കൊച്ചുങ്ങളെ വല്യ ഇഷ്ട്ടമായിരുന്നു..അന്നെന്നെ കൂടെ കൂട്ടിയതാണ്. എന്നെ കൂട്ടി വീട്ടില്‍ ചെന്നപ്പോ അന്നമ്മ ചെട്ടത്തിക്ക് ഹാലിളകി മത്തായിച്ചനേം കൂട്ടി സ്വന്തം വീട്ടിലേക്കു പോയെങ്കിലും ചേട്ടത്തിയുടെ അപ്പന്‍ തിരിച്ചോടിച്ചു..തിരിച്ചു വീട്ടിലെത്തിയ ചേട്ടത്തി അപ്പന്‍ പറഞ്ഞ കഥകളെല്ലാം പണിപ്പെട്ട് വിശ്വസിച്ചു..ഒന്ന് രണ്ടു ദിവസം തട്ടുകേടൊക്കെ കാണിച്ചെങ്കിലും പിന്നെ എന്നോട് വല്യ സ്നേഹമായി..അല്ലേലും ചേട്ടത്തി പാവമാ.. അപ്പനും ചേട്ടത്തീം സ്നേഹിച്ചു കെട്ടിയതാ. പരുമല പള്ളിയിലെ വല്യ പെരുന്നാള്‍ പ്രദിഷണത്തില്‍ വച്ച് ആദ്യമായി കണ്ട കഥയൊക്കെ നാണത്തോടെ ചേട്ടത്തി പറയാറുണ്ട്‌...ചേട്ടത്തി പറയുന്നത് അപ്പന്‍ ഒരു സംഭവമാണെന്നാ..


മത്തായിച്ചനും എനിക്കും ഒരേ പ്രായം..രണ്ടു പേരേം ഒരുമിച്ചാ സ്കൂളില്‍ ചേര്‍ത്തത്..അവനെ ഇംഗ്ലീഷ് മീഡിയത്തിലും എന്നെ ഗവണ്മെന്റ് സ്കൂളിലും..അപ്പനും ചെട്ടത്തിക്കും എന്നെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ തന്നെ വിടണം എന്നായിരുന്നു .പക്ഷെ വീട്ടിലെ കുറെ കാരണവന്മാര്‍ " അവളെ സ്കൂളില്‍ പോലും വിടണ്ട..അന്നമ്മക്കൊരു സഹായമായി അടുക്കളയില്‍ നിക്കട്ടെ '' എന്നാണ് ഉത്തരവിട്ടത്..ചേട്ടത്തി നിര്‍ബന്ദിച്ചു പറഞ്ഞിട്ടാ  ഗവണ്മെന്റ്  സ്കൂളിലെങ്കിലും  വിട്ടത്.

മത്തായിച്ചന്‍ പറയുന്ന ഇംഗ്ലീഷ് കേട്ടാണ് ഞാന്‍ പഠിച്ചത്. അവനു എന്നെ പണ്ട് മുതലേ കണ്ടുകൂടാ . തരം കിട്ടുംപോളൊക്കെ എന്നെ ഉപദ്രവിക്കും ആ പരമ ദുഷ്ട്ടന്‍. അപ്പന് എന്നോടാണ് സ്നേഹം പോലും. അതവന്റ്റെ മനസിന്റ്റെ കുഴപ്പമാണ് കേട്ടോ. അപ്പന് അങ്ങനൊന്നുമില്ല. ഞാന്‍ പഠിക്കാന്‍ നന്നേ മോശമാരുന്നു. മത്തായിച്ചനെ  കൊണ്ട് ആകെയുള്ള ഗുണം അവനെന്നെ കണക്ക് പഠിപ്പിക്കുമായിരുന്നു എന്നുള്ളതാണ്. അന്നും ഇന്നും നാലും മൂന്നും ഏഴു എന്ന് കൂട്ടാന്‍ കാല്‍സി ഇല്ലാതെ പറ്റില്ല എനിക്ക്, അവനാണെങ്കില്‍ കണക്കില്‍ പുപ്പുലിയും. അവന്‍ സ്വന്തം ഇഷ്ട്ടപ്രകാരം പഠിപ്പിക്കുന്നത് ഒന്നുമല്ല കേട്ടോ. അപ്പന്റെ ആക്രോശം പേടിച്ചാ .
പ്രായം പിന്നേം മുന്നോട്ടു പോയപ്പോ ഞങ്ങള്‍ കൂട്ടുകാരൊക്കെ ആയി കേട്ടോ. പത്തില്‍ അവനു ഡിസ്റ്റിംഗ്ഷനും എനിക്ക് ഫസ്റ്റ് ക്ലാസും. അന്ന് അവനാണ് അപ്പനെ നിര്‍ബന്ധിച്ചത് ഒരു സ്കൂളില്‍ ചേര്‍ക്കാന്‍. അന്നും കുറെ കള്ള കാരണവ കൂട്ടം എതിര്‍ക്കാന്‍ വന്നെങ്കിലും മത്തായിച്ചന്റ്റെ തര്‍ക്കുത്തരങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാല് മടക്കി. അങ്ങനെ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ്റ് തോമസ്‌ സ്കൂളില്‍ പ്ലസ്‌ ടു ഒരുമിച്ചു പഠിച്ചു . അവന്റ്റെ താന്തോന്നി താരങ്ങള്‍ക്ക് ഞാനായിരുന്നു കൂട്ട്.അന്നേ അവന്‍ ഒരു പൊടിക്ക് അടിക്കുമായിരുന്നു. കൂട്ടുകാരുമായി ചേര്‍ന്ന് ബിയറും മറ്റും. അപ്പനോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്തിയ  എന്നെ അവന്‍ അവന്റ്റെ മസില്‍ പവറു കൊണ്ട് അടക്കി നിര്‍ത്തി.. ഒരു കൊച്ചു പ്രേമവും ഉണ്ടായിരുന്നു അന്നവന്.ആന്‍സ്‌ മേരി. എന്നേക്കാള്‍ സുന്ദരിയായിരുന്ന കൊണ്ടാണോ എന്തോ എനിക്കവളെ നന്നേ ഇഷ്ട്ടമാല്ലായിരുന്നു. അഹങ്കാരി. പിന്നെ അവന്റ്റെ കയ്യിലിരിക്കുന്നത് മേടിച്ചു കെട്ടി ആരോഗ്യം കളയണ്ടാന്നു കരുതി അവളെ കാണുമ്പോള്‍ ഒക്കെ ഒരു വളിച്ച ചിരി പാസ്സാക്കിയിരുന്നു. അവന്‍ സ്കൂളെന്നോ വഴിയെന്നോ നോട്ടമില്ലാതെ ഉപദ്രവിക്കും. ഒരിക്കല്‍ ക്ലാസ്സില്‍ വച്ച് എന്തിനോ എന്നെ ഉപദ്രവിക്കുന്ന കണ്ട പ്രിന്സിപ്പാളിന്റ്റെ അടുത്ത് പെങ്ങളാണ് എന്ന് പറഞ്ഞു രക്ഷപെട്ടതാണ് അവന്‍. അതപ്പന്റ്റെ ചെവിയില്‍ എത്തിയതിന്റ്റെ വേദന എനിക്കിന്നും ഉണ്ട്. ഒരു മയമില്ലാത്ത ഇടിയാണ് കാലപാമ്പിന്റ്റെ.
എന്നിട്ടെന്താ പ്ലസ്‌ ടു കഴിഞ്ഞപ്പോ ഞാന്‍ ഡിസ്റ്റിംഗ്ഷന്‍ കാരിയും അവന്‍ സെക്കന്‍ഡ്‌ ക്ലാസും ആയി. അന്നു  മത്തായിച്ചന് ആദ്യമായി എന്നെ നിര്‍ബന്ദിച്ചു സ്കൂളില്‍ ചേര്‍ത്തതിനു കുറ്റ ബോധം തോന്നി. അവനതു പറയുകേം ചെയ്തു. മനുഷ്യനെ നാണം കെടുത്താന്‍ ഓരോന്നിനെ പഠിക്കാന്‍ വിട്ടോളും എന്ന്. ‘’എല്ലാം ഈ അമ്മച്ചി കാരണമാ.’’ അപ്പോളും അമ്മച്ചിക്ക് കുറ്റം. ഞാന്‍ പിന്നെ എന്ട്രന്‍സ് ഒക്കെ എഴുതി എടുത്തു ഡോക്ടര് പഠിക്കാന്‍ പോയി അവന്‍ മാനേജ്മെന്റ് സീറ്റില്‍ എഞ്ചിനീയരും ആയി.

ഇപ്പോള്‍ മത്തായി യു കെ യില്‍ ആണ്. അന്നത്തെ ആന്‍സ്‌ മരിയയെയും കെട്ടി സുഖമായി ജീവിക്കുന്നു. ഇടയ്ക്കിടയ്ക്ക് എന്റ്റെ അടുത്ത് വരും ചെക്ക്‌ അപ്പിന്. കള്ള്‌ കുടിച്ചു കുടിച്ചു ലിവര്‍ മൊത്തം തകരാറിലാ. വരുമ്പോ എപ്പളും പറയും അന്ന് ഞാന്‍ കുടിക്കുന്ന കാര്യം നീ അപ്പനോട് പറഞ്ഞിരുന്നെങ്കില്‍ എനിക്കീ ഗതി വരില്ലായിരുന്നു എന്ന്. എന്നിട്ടൊരു കൊങ്ങക്ക് പിടുത്തമുണ്ട് പണ്ടത്തെ പോലെ. എല്ലാം നീ ഒറ്റ ഒരുത്തി കാരണമാടീ പോത്തേന്നു പറയും.

ഞാന്‍ അപ്പന്റ്റെം ചെട്ടത്തിയുടെയും കല്ലറയില്‍ തിരി കത്തിച്ചിട്ടു വരുന്ന വഴിയ ഇപ്പൊ. സ്റ്റീഫന്‍ [എന്റ്റെ കെട്ടിയോന്‍] അവിടെ പള്ളി മുറ്റത്ത്‌ പള്ളീലച്ചന്റ്റെ കുറ്റം പറച്ചില്‍ ഗാങ്ങില്‍ നിന്ന് ഘോര ഘോരം പ്രസങ്ങിക്കുന്നുണ്ട്. പള്ളി മുറ്റത്ത്‌ കളിച്ചു കൊണ്ടിരുന്ന  എട്വേര്‍ഡും അന്ന മോളും ഓടി വന്നു എന്റ്റെ സാരി തുമ്പില്‍ തൂങ്ങി. എഡ്വേര്‍ഡ്‌ എന്റ്റെ മോന്‍ ആണ്. അന്നയെ സ്റ്റീഫന് ഒരിക്കല്‍ ആലുവാ റെയില്‍ വേ സ്റ്റേഷനില്‍  നിന്ന് കിട്ടിയതാ. അന്ന് അന്നയെയും കൂട്ടി വീട്ടില്‍ വന്നപ്പോ അന്നാമ്മ ചേട്ടത്തി ചെയ്ത അതേ പണി തന്നെ ഞാനും ചെയ്തു. അല്ലേലും പഠിക്കുന്ന കാലത്തേ സ്റ്റീഫന് കുറെ പെണ്പില്ലെരുമായി കൂട്ടുള്ള കാര്യം എനിക്കറിയാമായിരുന്നു. വഴക്കിട്ടു വീട്ടീന്നു ഇറങ്ങാന്‍ പോകുമ്പോ അപ്പന്റ്റെ ഫോട്ടോ എന്നെ തിരിച്ചു വിളിക്കുംപോലെ തോന്നി.അന്ന് കാഞ്ഞിരപ്പള്ളി മാര്‍കെറ്റില്‍ വിശന്നു വലഞ്ഞ ഞാന്‍ ഇന്നിവിടെ വരെ എത്തിയത് ആ മനുഷ്യന്റ്റെ കാരുണ്യം കൊണ്ടായിരുന്നു. അന്ന മോളെ കണ്ടപ്പോ അന്ന് അപ്പന്റ്റെ കയ്യില്‍ കിട്ടിയ നിന്നെയാ ഞാന്‍ അവളില്‍  കണ്ടത് എന്ന് സ്റ്റീഫന്‍ പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു. ഇപ്പൊ അവള് ഞങ്ങടെ മോളാണ്. അല്ലേലും അപ്പന്റ്റെ കല്ലറയില്‍ വന്നാല്‍ ഞാന്‍ ഇങ്ങനാ.. എല്ലാം ഓര്‍ക്കും. കുറെ കരയും. പിന്നെ അപ്പനെ പോലെ തന്നെ ഒരു കേട്ടിയോനെ എനിക്ക് തന്നതിന് കര്‍ത്താവിനോട് നന്ദി പറയും. എട്വേര്ടിനെയും അന്നയെയും ചേര്‍ത്ത് പിടിച്ചു കാറിന്റെ അരികിലേക്ക് നടക്കുമ്പോ സ്റ്റീഫന്‍ എപ്പളും പറയാറുള്ള കാര്യം ഞാന്‍ ഓര്‍ക്കുകയായിരുന്നു. ''എടുത്തു ചാട്ടവും മണ്ടത്തരങ്ങളും അതിലുപരി സംശയവും പെണ്ണുങ്ങളുടെ സിരകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ജന്മ സ്വഭാവങ്ങളാണ്''....

19 comments:

  1. പെണ്ണമ്മച്ചീ ..കലക്കി കേട്ടോ ..

    ReplyDelete
  2. മേരി അമ്മച്ചി സൂപ്പര്‍ ആയിട്ടുണ്ട്‌ ട്ടാ. ഓള്‍ ദി ബെസ്റ്റ്‌ (കുഴിയിലേക്ക് കാലും നെറ്റി വെച്ചിരിക്കുന്ന അമ്മൂമ്മക്ക് നല്ല ഭാവി ഉണ്ട് എന്ന് പറയുന്നതിനേക്കാള്‍ നല്ലത് ഓള്‍ ദി ബെസ്റ്റ്‌ ആണ്.. ഇഹു ഇഹു ഇഹു )

    ReplyDelete
  3. മേരിപ്പെണ്ണെ... നീ ആളു കൊള്ളാല്ലോ..

    ReplyDelete
  4. നല്ല കഥ, നല്ല പറച്ചിൽ രീതി. പക്ഷെ അക്ഷരത്തെറ്റുകളെ സൂക്ഷിക്കണം ട്ടൊ, നല്ലവണ്ണം ഉണ്ട്. കഥ വായിക്കുമ്പോൾ ആ ഒഴുക്ക് നഷ്ടപ്പെടുന്ന പോലെ. പക്ഷെ കഥ അതിമനോഹരമായത് കൊണ്ട് അതിലൊന്നും ശ്രദ്ധ പോയില്ല. ആശംസകൾ.

    ReplyDelete
  5. നല്ല കഥ ..................
    അക്ഷരതെറ്റുകള്‍ ഒഴിവാക്കി ഒന്ന് കൂടി എഡിറ്റ്‌ ചെയ്തു കൂടെ?

    ReplyDelete
    Replies
    1. ചെയ്യാം. ഇത് അംഗന്‍ വാടിയില്‍ പോകുമ്പോള്‍ [മലയാളം ടൈപ്പിംഗ്‌ സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍] എഴുതിയതാ.. എഡിറ്റ് ചെയ്യാം..ഇപ്പൊ ഒന്നാം ക്ലാസില്‍ എത്തി..

      Delete
  6. കഥയാണോ... അതോ അനുഭവം ആണോ....? ലേബല്‍ ഒന്നും കണ്ടില്ല..., അതാ ചോതിച്ചത്....
    രണ്ടായാലും നന്നായിട്ടുണ്ട്....
    സ്നേഹാശംസകള്‍.....

    ''എടുത്തു ചാട്ടവും മണ്ടത്തരങ്ങളും അതിലുപരി സംശയവും പെണ്ണുങ്ങളുടെ സിരകളില്‍ അന്തര്‍ലീനമായി കിടക്കുന്ന ജന്മ സ്വഭാവങ്ങളാണ്''....

    :)

    ReplyDelete
  7. അത് ശരി ,അപ്പോള്‍ മേരി പ്പെണ്ണ്‍ രണ്ടും കല്‍പ്പിച്ചാ അല്ലിയോ ?ഞങ്ങള്‍ ഈ കഥഎന്നും പറഞ്ഞു എന്താണ്ടോ ഒക്കെ എഴുതി വിടുന്നവരുടെ ആപ്പീസ്പൂട്ടിയിട്ടെ നിര്‍ത്തത്തോള്ളൂ അല്ലിയോ ,അവസാനത്തെ ഗുണപാഠം ഒഴിച്ച് ബാക്കിയെല്ലാം എനിക്കങ്ങോട്ട് തോനെ ബോധിച്ചു കേട്ടോ ,ആശംസകള് ഉണ്ട് കേട്ടോ ,,.

    ReplyDelete
  8. നന്നായിട്ടുണ്ട് , ആശംസകള്‍
    എല്ലാരും പറഞ്ഞപോലെ അക്ഷരത്തെറ്റ് ഒന്ന് എഡിറ്റു ചെയ്തേരു.

    ReplyDelete
  9. കൊള്ളാല്ലോ.. നീ പെണ്ണെ..!! ഇതാരപ്പാ...?

    ReplyDelete
  10. വളരെ നന്നായി എഴുതി. ഇഷ്ടായിട്ടൊ.. നന്ദി!!

    ReplyDelete
  11. ആശംസകള്‍.... നല്ല എഴുത്ത് ഇനിയും എഴുതുക ...

    ജോണ്‍ സീതത്തോട്

    ReplyDelete
  12. അതായത് നമ്മള്‍ എന്തൊരു തീരുമാനവും എടുക്കുന്നതിനു മുന്‍പ്, നമുക്കുണ്ടായ അനുഭവം എന്താണെന്ന് പരിശോധിക്കുക. നമുക്ക് ഒരു അനുഭവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ലോകത്തില്‍ എല്ലാവര്‍ക്കും ഈ ഒരേ അനുഭവമാണ് എന്ന് അതിന്നു അര്‍ത്ഥമില്ല. ഉദാഹരണം..താങ്കള്‍ ഒരു കറുത്ത കാക്കയെ കണ്ടു..ഞാനും ഒരു കറുത്ത കാക്കയെ കണ്ടു..എന്ന് വെച്ചു ലോകത്തിലെ എല്ലാ കാക്കകളും കറുത്തതാണെന്ന് താങ്കള്‍ക്കോ എനിക്കോ ഒരു വിധി എഴുതാന്‍ സാധിക്കില്ല. വല്ലപ്പോഴും ആരെങ്കിലും ഒരു വെളുത്ത കാക്കയെ കണ്ടാല്‍..താങ്കളുടെയും എന്റെയും വാദങ്ങള്‍ തെറ്റാകില്ലേ..?
    അത് തന്നെയാണ് താങ്കള്‍ എഴുതിയ ബ്ലോഗിലെ അസൂയ എന്ന വികാരതെക്കുറിച്ചു ഞാന്‍ പറഞ്ഞതും..: <<<" ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പോലും ഉണ്ടാകും അല്ലെ ഈ അസൂയ.[ ഉണ്ടാകുമോ.. ഏയ്‌..ഇല്ലാരിക്കും.എന്നാലും ഒരു രസത്തിനു അവിടുന്ന് തന്നെ തുടങ്ങാം]. ജനിച്ചു വീണു ലേബര്‍ വാര്‍ഡില്‍ അടുത്ത കട്ടിലില്‍ കിടന്ന കൊച്ചു അമ്മിഞ്ഞ കുടിക്കുന്ന കണ്ടപ്പോള്‍ തോന്നിയതാവണം ആദ്യത്തെ അസൂയ. അസൂയ മൂത്ത് വാവിട്ടു കരഞ്ഞ എനിക്കും കിട്ടി പാല്. [അതേ വാര്‍ഡില്‍ അല്ലാതെ സ്പെഷ്യല്‍ റൂമില്‍ കിടക്കുന്ന കുട്ടികള്‍ക്ക് ഈ വികാരം ഉണ്ടാകുമോ എന്നൊക്കെ ചോദിക്കരുത്. ഞാന്‍ കൈ മലര്‍ത്തി എന്ന് വരും. ചോദിക്കാതിരുന്നാല്‍ നിങ്ങള്ക്ക് നല്ലത്. ഈ പാര്‍ട്ട്‌ ഇച്ചിരി ഓവര്‍ ഇമാജിനേഷന്‍ ആണെന്ന് എനിക്കും തോന്നാതില്ല]" >> ദീപ്തിക്കു തന്നെ സംശയമാണ് ഇങ്ങനെ ഒരു അപരാധം പിഞ്ചു കുഞ്ഞുങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കണോ എന്നത്..? അത് കൊണ്ട് തന്നെ വ്യക്തമായി ഞാന്‍ എന്‍റെ അഭിപ്രായം പറയുന്നു..ദീപ്തി..!!

    നമുക്ക് അനുഭവപ്പെടുന്ന കാര്യങ്ങള്‍ സത്യസന്ധമായി വിലയിരുത്തുക..ഉദാഹരണം ഞാന്‍ പറഞ്ഞല്ലോ.."താങ്കള്‍ ഒരു കറുത്ത കാക്കയെ കണ്ടു..ഞാനും ഒരു കറുത്ത കാക്കയെ കണ്ടു..എന്ന് വെച്ചു ലോകത്തിലെ എല്ലാ കാക്കകളും കറുത്തതാണെന്ന് താങ്കള്‍ക്കോ എനിക്കോ ഒരു വിധി എഴുതാന്‍ സാധിക്കില്ല. വല്ലപ്പോഴും ആരെങ്കിലും ഒരു വെളുത്ത കാക്കയെ കണ്ടാല്‍..താങ്കളുടെയും എന്റെയും വാദങ്ങള്‍ തെറ്റാകില്ലേ..?"
    അതിനാല്‍ വസ്തുതകളെ യുക്തിപൂര്‍വവും സ്വതന്ത്രമായും കൂടുതല്‍ ഊന്നി പറഞ്ഞാല്‍ ശാസ്ത്രീയമായും വിലയിരുത്താന്‍ ശ്രമിക്കുക..!!
    ക്ഷമിക്കുക..താങ്കള്‍ ആദ്യമായിത്തന്നെ എനിക്ക് സമ്മാനിച്ച ഒരു ബ്ലോഗിലേക്ക് ഞാന്‍ ഒരു വിയോജനക്കുറിപ്പ് എഴുതിയതിനു..!!

    ReplyDelete
  13. ശെടാ..ഇത് പണ്ടാരങ്ങണ്ട് പറഞ്ഞ പോലെയായല്ലോ... ജോലി കിട്ടിയിട്ട് വേണം ഒന്ന് ലീവ് എടുക്കാന്‍ എന്ന് പറഞ്ഞ പോലെ...എഴുതി കിട്ടിയിട്ട് വേണം ഒന്ന് വിമര്‍ശിക്കാന്‍..അല്ലെ ?...ഹെഹെഹെ...ശെരിയാക്കി തരാം...

    ReplyDelete
  14. merikkunje......adyayaanu ee vazhi pokunnath....sangathikal kalakki ketto....ellam vayichu.nannayittund .appol iniyum varam...oru link thannal ethaan eluppamaayi ....
    snehapoorvam ,

    leela m chandran.
    leelamchandran.blogspot.com.

    ReplyDelete
    Replies
    1. ഇനിയും വരണേ. അവിടെ വന്നു നോക്കട്ടെട്ടോ

      Delete
  15. Very intresting.You should write more.Good language and funny.Wish you success and expecting more wonderful creation from you.

    Salomi.

    ReplyDelete